ad
Deshabhimani

അഖിലേന്ത്യ തലത്തിൽ‌ സമാന ചിന്തയുള്ളവരെ ഉൾപ്പെടുത്തി വിപുലമായ പ്രസ്ഥാനം; വർ​ഗീയതയെ സൂക്ഷമതലത്തിൽ ചെറുക്കണം- എംവി ​ഗോവിന്ദൻ

MV Govindan.JPG
വെബ് ഡെസ്ക്

Published on Sep 14, 2026, 03:45 PM | 1 min read

ന്യൂഡൽഹി: സിപിഐ എമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന വേട്ടയാടലിനെ രൂക്ഷമായി വിമർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ . വിപുലീകൃത സംസ്ഥാന കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായും ഈ അജണ്ട തിരിച്ചറിഞ്ഞ് മറികടക്കാൻ ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് തലത്തിലുള്ള സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നുവന്നതായി അദ്ദേഹം പറഞ്ഞു.വര്‍ഗീയതയ്ക്കെതിരെ സൂക്ഷതലത്തിൽ ചെറുത്തുനില്‍പ്പ് ഉയരണംഗോവിന്ദന്‍ വ്യക്തമാക്കി

ചർച്ചകളിൽ‌ വിമർശനമുണ്ട് എന്നത് വലിയ വാർത്തയായാണ് മാധ്യമങ്ങൾ‌ പ്രചരിപ്പിക്കുന്നത് . പാർ‌ടി അതിന്റെ ആമുഖത്തിൽ‌ തന്നെ പറയുന്നത് ചർ‌ച്ചയും വിമർശവും സ്വയം വിമർശവും ഉണ്ടാകണമെന്നാണ്. ഇതെല്ലാം ചേർന്നുകൊണ്ടാണ് ഈ രേഖയെ സമീപിക്കേണ്ടത് എന്ന് ആമുഖമായി പറയുന്ന പാർട്ടിയാണ് സിപിഐ എം. എന്നിട്ടാണ് ചർച്ചകളുണ്ടായത് വലിയ അപവാദമായി പ്രചരിപ്പിക്കുന്നത്. അഖിലേന്ത്യാ അടിസ്ഥാനത്തിൽ‌ തന്നെ സമാന ചിന്തയുള്ളവരെ ഉൾപ്പെടുത്തി വിപുലമായ പ്രസ്ഥാനം രൂപപ്പെടുത്തുന്നതിനുള്ള നിർ‌ദ്ദേശം കേന്ദ്ര ഏജൻസികളുടെ കടന്നാക്രമണമായി ബന്ധപ്പെട്ട് ഉയർന്നുവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


സംഘടനാപരമായ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിരവധി നിർദേശം ചർച്ചയുടെ ഭാ​ഗമായി ഉന്നയിച്ചു. കേന്ദ്രത്തിന്റെ നയം പൂർണമായി ഉൾക്കൊണ്ട് നടപ്പാക്കുന്ന സംസ്ഥാനത്തിന്റെ സമീപനത്തിനെതിരായി നല്ല പ്രതിരോധം ഉയർത്തണമെന്ന ചർ‌ച്ചകൾ പ്രതിനിധികള്‍ ഉന്നയിച്ചു. കേന്ദ്ര ഏജൻസികളുടെ പ്രവർത്തികൾക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്ന കാര്യവും ജില്ലാ പ്രതിനിധികൾ ഉന്നയിച്ചു. വർ​ഗീയ ശക്തികൾ സൂക്ഷമതലത്തിൽ‌ ഇടപെടുന്നു. ആശയപരവും സാംസ്കാരികവുമായ പ്രതിരോധം ഇതിനെതിരെ തീർക്കണം.. ജനജീവിതവും കാഴ്ചപ്പാടുകളും വർ​ഗീയവത്കരിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.


എല്ലാ ഉൽസവങ്ങളും ആഘോഷങ്ങളും എല്ലാ ജനവിഭാ​ഗങ്ങളുടേതുമാക്കി മാറ്റാൻ‌ ബോധപൂർ‌വമായ ശ്രമം നടത്തണമെന്നും എം വി ​ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home