ad
Deshabhimani

ലാന പ്രതിമാസ കഥാ ചർച്ച 27ന്; ജെയിൻ ജോസഫിന്റെയും രാജേഷ് തെക്കൻമാരുടെയും കഥകൾ ചർച്ചയ്ക്ക്

lana
വെബ് ഡെസ്ക്

Published on Mar 25, 2026, 11:19 AM | 1 min read

അമേരിക്ക: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ ചർച്ച വെള്ളിയാഴ്ച (മാർച്ച്‌ 27 ) വൈകിട്ട് 8 മണിക്ക് സൂം പ്ലാറ്റ്‌ഫോം വഴി നടക്കും. എഴുത്തുകാരായ ജെയിൻ ജോസഫ്, രാജേഷ് തെക്കൻമാർ എന്നിവരുടെ കഥകളാണ് ഈ മാസത്തെ ചർച്ചയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


എംറ്റി നെസ്റ്റ്: ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ജെയിൻ ജോസഫിന്റെ കഥ എഴുത്തുകാരിയും ലാന അംഗവുമായ റഹീമബി അവതരിപ്പിച്ച് വിലയിരുത്തും.


പല്ലമ്മ: മലയാളനാട് മാസികയിൽ പ്രസിദ്ധീകരിച്ച രാജേഷ് തെക്കൻമാരുടെ കഥ, ലാന അംഗം ഷിനോ കുര്യൻ അവതരിപ്പിച്ച് വിശകലനം ചെയ്യും.


തുടർന്ന് നടക്കുന്ന സാഹിത്യ ചർച്ചയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാഹിത്യപ്രേമികൾക്ക് പങ്കെടുക്കാം. Zoom meeting ID: 826 4349 6504. കൂടുതൽ വിവരങ്ങൾക്കായി ലാന പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ഷാജു ജോൺ (469-274-6501), പ്രസിഡന്റ് സാമുവൽ പനവേലി (214-435-0124), സെക്രട്ടറി നിർമല ജോസഫ് (347-204-0062) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home