യുഎസ് ഓപ്പൺ: ഹ്യൂബർട്ട് ഹുർകാച്ചിനെ വീഴ്ത്തി ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ

ബെൻ ഷെൽട്ടൺ| Photo: AFP
ന്യൂയോർക്ക് : യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു. മൂന്ന് മണിക്കൂറും 24 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 6-3, 5-7, 7-6(3), 7-5 എന്ന സ്കോറിനാണ് ഷെൽട്ടന്റെ വിജയം.
ആദ്യ സെറ്റ് 6-3-ന് അനായാസം സ്വന്തമാക്കിയ ഷെൽട്ടന് എതിരായി ശക്തമായ തിരിച്ചുവരവാണ് രണ്ടാം സെറ്റിൽ (7-5) ഹുർകാച്ച് നടത്തിയത്. എന്നാൽ നിർണായകമായ മൂന്നാം സെറ്റിലെ ടൈബ്രേക്കറിലും (7-3) നാലാം സെറ്റിലെ വൈകിയുള്ള ബ്രേക്കിലൂടെയും 2023ലെ സെമിഫൈനലിസ്റ്റ് കൂടിയായ ഷെൽട്ടൺ മത്സരം കൈപ്പിടിയിലൊതുക്കി.
ഡെനിസ് ഷാപോവലോവും ലൂക്കാ വാൻ അഷെയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാകും ഷെൽട്ടൺ മൂന്നാം റൗണ്ടിൽ നേരിടുക.









0 comments