കോഴിക്കോട് നാദാപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കോഴിക്കോട് നാദാപുരം മുടവന്തേരി ആവടിമുക്കിനടുത്ത് ഇരുന്നാവുരീമ്മൽ ഹമീദ് (60) കുവൈത്തിൽ നിര്യാതനായി. ദീർഘകാലമായി കുവൈത്തിൽ പ്രവാസിയായിരുന്നു. പരേതരായ മൊയ്തുവിന്റെയും ബീയ്യത്തുവിന്റെയും മകനാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തുടർ നടപടിക്രമങ്ങൾ കുവൈത്ത് കെഎംസിസി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.









0 comments