ad
Deshabhimani

ഭരത് മുരളി നാടകോത്സവം; 'അബദ്ധങ്ങളുടെ അയ്യരുകളി' പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി

ksc nadakotsavam
വെബ് ഡെസ്ക്

Published on Jan 01, 2025, 01:56 PM | 1 min read

അബുദാബി > നാടകോത്സവമായ കെ എസ് സി ഭരത് മുരളി നാടകോത്സവത്തിന്റെ 13-ാമത് എഡിഷന് തുടക്കം. കേരള സോഷ്യൽ സെന്ററിൽ ശക്തി തിയറ്റേഴ്‌സ് അബുദാബി അവതരിപ്പിച്ച 'അബദ്ധങ്ങളുടെ അയ്യരുകളി' എന്ന നാടകം അവതരിപ്പിച്ചുകൊണ്ടാണ് ഒരു മാസം നീണ്ടുനിൽക്കുന്ന നാടകോത്സവത്തിന് തിരശ്ശീല ഉയർന്നത്.


വില്യം ഷേക്സ്പിയറിന്റെ 'ദി കോമഡി ഓഫ് എറേഴ്സ് എന്ന നാടകത്തെ ആധാരമാക്കി എൻ പി ആഷ്‌ലി രചിച്ച നാടകം പ്രശസ്ത നാടകപ്രവർത്തകൻ ശ്രീജിത്ത് രാമന്റെ സംവിധാനത്തിലാണ് ശക്തി തിയറ്റേഴ്‌സ് കലാകാരന്മാരും കലാകാരികളും രംഗത്ത് അവതരിപ്പിച്ചത്. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജെമിനി ബിൽഡിംഗ് മെറ്റീരിയൽസ് മാനേജിങ് ഡയറക്ടർ ഗണേഷ് ബാബു, അഹല്യ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ സൂരജ് പ്രഭാകർ, ലോക കേരള സഭ അംഗം സൈമൺ സാമുവൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സെന്റർ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ സ്വാഗതവും അസി. ട്രഷറർ അനീഷ് ശ്രീദേവി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home