ad
Deshabhimani

ഇരുണ്ടകാലം; ഇന്നും വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി

load shedding
വെബ് ഡെസ്ക്

Published on Jul 15, 2026, 06:35 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ഇന്നലെ വൈദ്യുതി ആവശ്യകതയിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 500 മുതൽ 600 മെഗാവാട്ട് വരെ വർധനവുണ്ടായി. പവർ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതിരുന്നതിനാൽ വൈദ്യുതി നിയന്ത്രണം അനിവാര്യമായെന്നും കെഎസ്ഇബി പറയുന്നു.


ഇന്നലെ രാത്രി 7.15 മുതൽ 12.15 വരെ പലയിടത്തും രണ്ടു തവണയായി ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു. മഴ കുറവായതിനാലാണ് വൈദ്യുതി പ്രതിസന്ധിയെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്. അതേസമയം, മഴ കൂടുതലായതുകൊണ്ടാണ് സംസ്ഥാനത്ത് പകർച്ചവ്യാധികൾ പരക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home