ad
Deshabhimani

വിദ്യാർഥിനിക്കെതിരെ പൊലീസ് അതിക്രമം

കനലായി വിദ്യാർഥി പ്രതിഷേധം

sfi

എസ്എഫ്ഐ കോട്ടയത്ത് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ പുരുഷ പൊലീസുകാർ സംസ്ഥാന കമ്മിറ്റിയംഗം ആദിത്യയെ പിടിച്ചുതള്ളുന്നു

വെബ് ഡെസ്ക്

Published on Sep 04, 2026, 04:40 AM | 1 min read

കോട്ടയം കേരള സർവകലാശാലാ ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ പുരുഷ പൊലീസ് വിദ്യാർഥിനികളെ അക്രമിച്ചതിൽ ജില്ലയിൽ വിദ്യാർഥി പ്രതിഷേധമിരമ്പി. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്‌പി ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ ന‍ൂറുകണക്കിന്‌ വിദ്യാർഥികൾ അണിനിരന്നു. കോട്ടയം ബസേലിയസ്‌ കോളേജിന്‌ സമീപത്തുനിന്നാണ്‌ മാർച്ച്‌ ആരംഭിച്ചത്‌. എസ്‌പി ഓഫീസിലേക്ക്‌ എത്തുംമുമ്പേ ബാരിക്കേഡുവച്ച്‌ പൊലീസ്‌ മാർച്ച്‌ തടഞ്ഞു. വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പുരുഷ പൊലീസാണ്‌ തടഞ്ഞത്‌. സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്‌ണവി ഷാജി ഉദ്‌ഘാടനംചെയ്‌തു. സർവകലാശാലാ ആസ്ഥാനത്തെ പൊലീസിന്റെ നരനായാട്ടിൽ വൈഷ്ണവിയുടെ കണ്ണിനു താഴെ ഗുരുതര പരിക്കേറ്റിരുന്നു. പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ അസ്‌ലം മുഹമ്മദ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം ആദിത്യ എസ്‌ നാഥ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എസ്‌ നന്ദു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അനഘ്‌ രാജ്‌, അമലേന്ദു ദാസ്‌, കോട്ടയം ഏരിയ സെക്രട്ടറി ജിഷ്‌ണു ഷാജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home