ad
Deshabhimani

നോയിഡയിൽ സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ചു; രണ്ട് മരണം, നൂറിലധികം പേരെ രക്ഷപ്പെടുത്തി

Noida

കെട്ടിടത്തിൽ തീ അണയ്ക്കുന്ന രക്ഷാപ്രവർത്തകർ| Photo:PTI

വെബ് ഡെസ്ക്

Published on Jul 15, 2026, 06:45 PM | 1 min read

നോയിഡ : റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിലെ സുരക്ഷാ ആശങ്കകൾ വീണ്ടും വർധിപ്പിച്ച് ഉത്തർപ്രദേശിലെ നോയിഡയിൽ വൻ ദുരന്തം. നോയിഡ സെക്ടർ 66ലെ മാമുര പ്രദേശത്തുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു.


കെട്ടിടത്തിൽ കുടുങ്ങിപ്പോയ നൂറിലധികം താമസക്കാരെ അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് അപകടമുണ്ടായത്. ചാർജ് ചെയ്യാനായി പ്ലഗ് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചതോടെയാണ് ദുരന്തത്തിന്റെ തുടക്കം. തീ സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്കും അതിവേഗം പടരുകയായിരുന്നു. നിമിഷങ്ങൾക്കകം കെട്ടിടമാകെ പുകവലയത്തിലാവുകയും മുകളിലെ നിലകളിലെ ഫ്ലാറ്റുകളിലേക്ക് പുക പടരുകയും ചെയ്തു.


പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുക നിറഞ്ഞ കെട്ടിടത്തിൽ നിന്ന് നൂറിലധികം താമസക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പുക ശ്വസിച്ച് അസ്വസ്ഥതകളുണ്ടായവരെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഗുരുതരമായ അനാസ്ഥ ആരോപിച്ചുകൊണ്ട് കെട്ടിടത്തിന്റെ ലീസ് ഉടമയ്ക്കും ഓപ്പറേറ്റർക്കും എതിരെ പൊലീസ് കേസെടുത്തു. രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home