കേളി റോദ ഏരിയ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ 12–-ാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായുള്ള റോദ ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. റോദ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം കേളി ട്രഷറർ ജോസഫ് ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി പി സലിം അധ്യക്ഷനായി.
ഏരിയ സെക്രട്ടറി ബിജി തോമസ്, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് കൊട്ടാരത്തിൽ, രക്ഷാധികാരി കൺവീനർ സതീഷ് വളവിൽ എന്നിവർ സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി ശ്രീകുമാർ വാസു സ്വാഗതവും സംഘാടക സമിതി കൺവീനർ സുരേഷ് ലാൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി പി സലിം (ചെയർമാൻ), ശ്രീജിത്ത് (വൈസ് ചെയർമാൻ), സുരേഷ് ലാൽ (കൺവീനർ), മുഹമ്മദ് ഷഫീക്ക് (ജോയിന്റ് കൺവീനർ), കെ കെ ഷാജി (സാമ്പത്തിക കൺവീനർ), ബബിഷ് (ഭക്ഷണം), ശശിധരൻ പിള്ള (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), ശ്രീകുമാർ വാസു (പബ്ലിസിറ്റി), കെ കെ ഷാജി (സ്റ്റേഷനറി കമ്മിറ്റി), പ്രഭാകരൻ ബേത്തൂർ (ഹാൾ), നിസാർ ഷംസുദ്ദിൻ (ഗതാഗതം).
സംഘാടക സമിതി രൂപീകരണയോഗം ഉദ്‌ഘാടനം ചെയ്‌ത് കേളി ട്രഷറർ ജോസഫ് ഷാജി സംസാരിക്കുന്നു









0 comments