ad
Deshabhimani

ജ്വാല അവാർഡ് നഴ്‌സിങ്‌ മേഖലയ്ക്ക്; നഴ്‌സുമാരെ ആദരിക്കാൻ കേളി കുടുംബവേദി

kelii
വെബ് ഡെസ്ക്

Published on Apr 20, 2026, 04:36 PM | 1 min read

റിയാദ്: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് റിയാദിലെ നഴ്‌സുമാരെ ആദരിക്കാൻ വിപുലമായ പരിപാടികളുമായി കേളി കുടുംബവേദി. ലോക വനിതാ ദിനത്തിന്റെ ഭാഗമായി നൽകുന്ന ‘ജ്വാല’ അവാർഡ് ഇത്തവണ നഴ്‌സിങ്‌ മേഖലയ്ക്ക് സമർപ്പിക്കുമെന്നും കേളി കുടുംബവേദി ഭാരവാഹികൾ അറിയിച്ചു. മെയ് 15ന് നടക്കുന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും സ്ത്രീ സംരഭകരുടെ സ്റ്റാളുകൾ പ്രദർശിപ്പിക്കാനുള്ള അവസരവും ഒരുക്കുമെന്ന്‌ ഭാരവാഹികൾ വ്യക്തമാക്കി.


പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ ഉൾപ്പെടുന്ന 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന യോഗം കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് ഉദ്ഘാടനം ചെയ്തു. കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ് അധ്യക്ഷയായി. സെക്രട്ടറി വി കെ ഷഹീബ, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, കേളി ആക്റ്റിങ് സെക്രട്ടറി ഷാജി റസാഖ്, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശേരി, സെക്രട്ടറിയറ്റ് അംഗം നസീർ മുള്ളൂർക്കര, കുടുംബവേദി ട്രഷറർ സീന സെബിൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി എസ് സജീന, കെ കെ ഗീത, വിജില ബിജു എന്നിവർ സംസാരിച്ചു. കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം പ്രിയ വിനോദ് സ്വാഗതവും സംഘാടക സമിതി കൺവീനർ ദീപ രാജൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ദീപ രാജൻ (കൺവീനർ), വി എസ് സജീന (ചെയർപേഴ്സൺ), എൻ കെ സോവിന, രജീഷ നിസാം (ജോയിന്റ് കൺവീനർ), അനിത ലീലാമണി, ലക്ഷ്മി സുനിൽ (വൈസ് ചെയർപേഴ്സൺ), ഗീത ജയരാജ് (സാമ്പത്തികം), പ്രിയ വിനോദ് (പ്രോഗ്രാം, നസീർ മുള്ളൂർക്കര (നഴ്സസ് കോഓർഡിനേഷൻ), വിജില ബിജു (ചിത്രരചനാ മത്സരം), ജയകുമാർ പുഴക്കൽ (ഭക്ഷണം), സുകേഷ്‌ കുമാർ (പബ്ലിസിറ്റി), റഫീക് പാലത്ത് (ഗതാഗതം), ഷിനി നസീർ (ഫോട്ടോ പ്രദർശനം), റിയാസ് പള്ളാട്ട് (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), റഫീഖ് ചാലിയം (വളന്റിയർ ക്യാപ്റ്റൻ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home