ad
Deshabhimani

കേളി കലണ്ടർ പ്രകാശിപ്പിച്ചു

keli
വെബ് ഡെസ്ക്

Published on Jan 02, 2026, 01:27 PM | 1 min read

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ 2026-ലെ കലണ്ടർ പ്രകാശിപ്പിച്ചു. കെടിപി കൊബ്ലാൻ പൈപ്പ്സ്‌, മിർസാദ് ബിൽഡിങ്‌ മെറ്റീരിയൽസ് സപ്ലൈ എന്നിവരുമായി സഹകരിച്ചാണ് കലണ്ടർ പുറത്തിറക്കിയത്. കൊബ്ലാൻ സെയിൽസ് മാനേജർ സിദ്ദിഖ്‌ അഹമ്മദ്, മാർക്കറ്റിങ്‌ ഹെഡ് മുഹമ്മദ് ഹാമീം എന്നിവർക്ക് നൽകി മിർസാദ് മാർക്കറ്റിങ്‌ മാനേജർ പ്രസാദ് വഞ്ചിപ്പുര പ്രകാശിപ്പിച്ചു.


കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രധാന വിശേഷദിവസങ്ങൾ, അവധി ദിവസങ്ങൾ, സ്‌മരണീയ ദിനങ്ങൾ എന്നിവയ്ക്കൊപ്പം ഇന്ത്യൻ എംബസി, സൗദി ലേബർ വകുപ്പ്, വിവിധ അടിയന്തര സേവനങ്ങൾ, സൗദിയിലെ പ്രധാന ആശുപത്രികൾ, മലയാള മാധ്യമങ്ങൾ, കേരളത്തിലെ വിവിധ മന്ത്രിമാരുടെ ഓഫീസ് എന്നിവിടങ്ങളിലെ ഫോൺ നമ്പറുകളും കലണ്ടറിലുണ്ട്‌. കൂടാതെ കേളി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളും കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


ബദിയ മാർക് ആൻഡ് സേവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ്‌ ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, ട്രഷറർ ജോസഫ് ഷാജി, ബദിയ ഏരിയ സെക്രട്ടറി കിഷോർ ഇ നിസാം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home