ad
Deshabhimani

റാഫിക്ക് യാത്രയയപ്പ് നൽകി കേളി

keli

യൂണിറ്റ് സെക്രട്ടറി വിപീഷ് രാജ്, റാഫിക്ക്‌ ഉപഹാരം കൈമാറുന്നു

വെബ് ഡെസ്ക്

Published on Apr 20, 2026, 04:31 PM | 1 min read

റിയാദ്: 22 വർഷത്തോളം പ്രവാസ ജീവിതം നയിച്ച കേളി ഉമ്മുൽ ഹമാം ഏരിയ മുറുജ് യൂണിറ്റ് നിർവാഹക സമിതി അംഗം റാഫിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യൂണിറ്റ് പ്രസിഡന്റ് അബ്ദുസലാം അധ്യക്ഷനായി. ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ, ഏരിയ പ്രസിഡന്റ് ബിജു, ആക്ടിങ്‌ സെക്രട്ടറി കരീം അമ്പലപ്പാറ എന്നിവർ സംസാരിച്ചു.


ഏരിയ രക്ഷാധികാരി അംഗങ്ങളായ മൻസൂർ, ജാഫർ സാദിഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, എം പി അഷ്റഫ്, അക്ബർ അലി, എം നസീർ എന്നിവരും യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി വിപീഷ് രാജ് ഉപഹാരം നൽകി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും റാഫി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home