ad
Deshabhimani

കെഫാക് ലീഗ്: കൂളന്റ്സ് അറബിയെ വീഴ്ത്തി ഗ്ലോബൽ ബ്ലാസ്റ്റേഴ്സിന് ചരിത്ര കിരീടം; മാസ്റ്റേഴ്സ് ലീഗിൽ യങ് ഷൂട്ടേഴ്സ് അബ്ബാസിയ ജേതാക്കൾ

kefal kuwait
വെബ് ഡെസ്ക്

Published on Jun 23, 2026, 02:05 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി മലയാളി കൂട്ടായ്മയായ കുവൈത്ത് എക്സ്പാട്രിയേറ്റ് ഫുട്ബോൾ അസോസിയേഷൻ (KEFAK) സംഘടിപ്പിച്ച 2025-26 സീസൺ ലീഗിൽ ഗ്ലോബൽ ബ്ലാസ്റ്റേഴ്‌സ് എഫ് സി കുവൈറ്റിന് ചരിത്ര വിജയം. സാബാഹിയ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ കൂളന്റ്സ് അറബി എനർടെക് എഫ് ബി എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഗ്ലോബൽ ബ്ലാസ്റ്റേഴ്സ് ലീഗിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയത്.


നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനാകാത്തതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ഫസൽ നേടിയ തകർപ്പൻ ഗോളാണ് മത്സരത്തിൽ നിർണ്ണായകമായത്. മികച്ച പ്രകടനത്തോടെ ഫസൽ ഫൈനലിലെ മികച്ച താരമായും ടൂർണമെന്റിലെ എമർജിങ് പ്ലെയർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബൽ ബ്ലാസ്റ്റേഴ്സിന്റെ മിൻഹാജാണ് മികച്ച ഗോൾകീപ്പർ.


മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ പവിഴം ജ്വല്ലറി ഫ്ലൈറ്റഴ്സ് എഫ്സിയെ പരാജയപ്പെടുത്തി യങ് ഷൂട്ടേഴ്സ് അബ്ബാസിയ ചാമ്പ്യന്മാരായി. പ്രവാസി ഫുട്ബോൾ ആരാധകരുടെ വൻ പങ്കാളിത്തത്തോടെയാണ് ടൂർണമെന്റ് സമാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home