ad
Deshabhimani

'ഖൽബിലാണ് കണ്ണൂർ' സീസൺ 2 സമാപിച്ചു

kannur

കണ്ണൂർ പ്രവാസികളുടെ കൂട്ടായ്മയുടെ ഭാരവാഹികൾ

വെബ് ഡെസ്ക്

Published on Dec 20, 2025, 01:13 PM | 1 min read

ജിദ്ദ: 'ജിദ്ദ കണ്ണൂർ പ്രവാസി കൂട്ടായ്മ' സംഘടിപ്പിച്ച ‘ഖൽബിലാണ് കണ്ണൂർ സീസൺ 2 സമാപിച്ചു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം നൗഫൽ മട്ടന്നൂർ നിർവഹിച്ചു. ​പ്രസിഡന്റ് സുബൈർ പെരളശ്ശേരി അധ്യക്ഷനായി. രണ്ടായിരത്തിലധികം ആളുകളാണ് പരിപാടിയിൽ പങ്കാളികളായത്.


ഗായകൻ നിസാം തളിപ്പറമ്പും കുടുംബവും അവതരിപ്പിച്ച മെഗാ മ്യൂസിക്കൽ നൈറ്റ് ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. വനിതകൾക്കായി ബിരിയാണി മത്സരം, മൈലാഞ്ചി മത്സരം എന്നിവയും സംഘടിപ്പിച്ചു. ജിദ്ദയിലെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കണ്ണൂർ സ്വദേശികളായ നൗഫൽ മട്ടന്നൂർ, ഫഹദ് അഡ്നോസ്, നിസാം എടിഎൽ, അമീൻ ഇരിക്കൂർ എന്നിവരെ അനുമോദിച്ചു.


ട്രഷറർ അബൂബക്കർ തിരുവട്ടൂർ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കൺവീനർ നസീർ മണിയറ, റസീം എളമ്പാറ, അസീസ് മാധമംഗലം, ശറഫുദ്ദീൻ ശ്രീകണ്ഠാപുരം, അനസ് കൂത്തുപറമ്പ്, റിയാസ് ഇരിക്കൂർ, സിദ്ദിഖ് പള്ളിപറമമ്പ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home