കൈരളി സലാലക്ക് പുതിയ ഭാരവാഹികൾ; ലിജോ ലാസർ ജനറൽ സെക്രട്ടറി, മൻസൂർ പട്ടാമ്പി പ്രസിണ്ടൻ്റ്

ലിജോ ലാസർ, മൻസൂർ പട്ടാമ്പി, കൃഷ്ണദാസ് പട്ടാമ്പി
സലാല: കൈരളി സലാലയുടെ 16-ാം ജനറൽ സമ്മേളനം വെള്ളിയാഴ്ച സീതാറാം യെച്ചൂരി നഗറിൽ മലയാളം മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ ഉദ്ഘാടനം ചെയ്തു. കൈരളി സലാലയുടെ 14 യൂണിറ്റുകളിൽ നിന്നും 127 സമ്മേളന പ്രതിനിധികൾ പങ്കെടുത്തു.
പ്രസീഡിയം: ഗംഗാധരൻ അയ്യപ്പൻ, കൃഷ്ണദാസ് പട്ടാമ്പി, ബൈറ ജ്യോതിഷ്, സ്റ്റിയറിങ്ങ് കമ്മിറ്റി: അംബുജാക്ഷൻ മയ്യിൽ, കെ എ റഹിം, പി എം റിജിൻ, ക്രഡൻഷ്യൽ കമ്മിറ്റി: ലിജോ ലാസർ, സുരേഷ് പി രാമൻ, ഷെമീന അൻസാരി, പ്രമേയ കമ്മിറ്റി: രാജേഷ് പിണറായി, കെ ടി ഷെഹീർ, ജിനോ തോമസ്, മിനുട്സ് കമ്മിറ്റി: ഹേമ ഗംഗാധരൻ, അനൂപ് കവുംക്കുന്നത്ത്, പ്രദീപൻ കുനിങ്ങാട് എന്നിവർ സമ്മേളനത്തിൻ്റെ വിവിധ കമ്മിറ്റികൾ നിയന്ത്രിച്ചു.
മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയിലേക്ക് 55 സ്ഥിരാംഗങ്ങളെയും 4 ക്ഷണിതാക്കളേയും സമ്മേളനം തെരഞ്ഞെടുത്തു. 17 അംഗ സെക്രട്ടറിയറ്റിൽ ജനറൽ സെക്രട്ടറിയായി ലിജോ ലാസറേയും, പ്രസിണ്ടൻ്റായി മൻസൂർ പട്ടാമ്പിയേയും ട്രഷററായി കൃഷ്ണദാസ് പട്ടാമ്പി യേയും വൈസ് പ്രസിണ്ടൻ്റായി രാജേഷ് പിണറായിയേയും ജോ. സെക്രട്ടറിയായി അനീഷ് റാവുത്തറിനെയും തെരഞ്ഞടുത്തു.
സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് മുതിർന്ന സഖാക്കളായ അംബുജാക്ഷൻ മയ്യിൽ, കെ എ റഹീം, പി എം റിജിൻ, സിജോയ് പേരാവൂർ, ഗംഗാധരൻ അയ്യപ്പൻ, ഹേമാ ഗംഗാധരൻ നിയുക്ത ജനറൽ സെക്രട്ടറി ലിജോ ലാസർ, പ്രസിണ്ടൻ്റ് മൻസൂർ പട്ടാമ്പി എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതവും രാജേഷ് പിണറായി നന്ദിയും പറഞ്ഞു.









0 comments