അയർലൻഡ് ക്രാന്തിയുടെ മെയ്ദിന ആഘോഷം; മിക്ക് ബാരി ഉദ്ഘാടനം ചെയ്തു

അയർലൻഡ് ക്രാന്തിയുടെ മെയ്ദിന ആഘോഷം മിക്ക് ബാരി ഉദ്ഘാടനം ചെയ്യുന്നു.
ഡബ്ലിൻ : അയർലൻഡിലെ പ്രവാസി സംഘടനയായ ക്രാന്തിയുടെ ആഭിമുഖ്യത്തിൽ മെയ്ദിന ആഘോഷം നടന്നു. അയർലൻഡിലെ പ്രമുഖ ലെഫ്റ്റ് വിങ് സോഷ്യലിസ്റ്റ് പാർലമെന്റ് മെമ്പർ മിക്ക് ബാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലോകകേരള സഭാംഗം ഷാജു ജേക്കബ് ആശംസകൾ നേർന്നു സംസാരിച്ചു.
സമ്മേളനത്തിന് ശേഷം പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂർ അവതരിപ്പിച്ച 'പെൺനടൻ' എന്ന ഏകാംഗ നാടകം കാണികൾക്ക് പുത്തൻ അനുഭവമായി. 'കുടിൽ ബാൻഡ്' അവതരിപ്പിച്ച സംഗീത സായാഹ്നവും അരങ്ങേറി. അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മലയാളികൾ പരിപാടിയിൽ പങ്കെടുത്തു.











0 comments