ഭക്ഷ്യസരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാൻ പരിശോധന കർശനമാക്കി ദിബ്ബ മുനിസിപ്പാലിറ്റി

ദിബ്ബ: റംസാനിൽ ഭക്ഷ്യസരക്ഷാ ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാൻ കടുത്ത പരിശോധനയുമായി ദിബ്ബ മുനിസിപ്പാലിറ്റി അധികൃതര്‍. ആരോഗ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 254 ഭക്ഷണശാലകള്‍ക്ക് മുനിസിപ്പാലിറ്റി കര്‍ശന മുന്നറിയിപ്പ് നല്‍കി. റംസാൻ മാസത്തിൽ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ഭക്ഷ്യ സ്ഥാപനങ്ങള്‍ 755 തവണ സന്ദര്‍ശിച്ചതെന്ന് ദിബ്ബ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ ഹസ്സന്‍ സലേം അല്‍ യമഹി പറഞ്ഞു
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ശുചിത്വ നിലവാരവും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ ക്യാമ്പയിനുകള്‍ നിര്‍ണായകമാണെന്നും സുരക്ഷിതവും നിയന്ത്രിതവുമായ ഒരു വിപണി അന്തരീക്ഷം നിലനിര്‍ത്താന്‍ അധികൃതര്‍ എന്ന നിലയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അല്‍ യമഹി അടിവരയിട്ടു.
റസ്റ്റോറന്റുകള്‍, പബ്ലിക് കിച്ചണുകള്‍, റംസാൻ മാര്‍ക്കറ്റ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളിലാണ് പരിശോധ നടത്തിയത്. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയും ക്യാമ്പയിനിന്റെ ഭാഗമായി പരിശോധിച്ചു. ഫൂഡ് ലേബലിംഗ്, വിലനിര്‍ണ്ണയം, ശുചിത്വ പ്രോട്ടോക്കോളുകള്‍, പ്രതിരോധ നടപടികള്‍ എന്നിവ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിലാണ് പ്രധാനമായും കാമ്പയിൻ ലക്ഷ്യം വെച്ചത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങള്‍ സജീവ പങ്കുവഹിക്കണമെന്ന് അല്‍ യമഹി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എന്തെങ്കിലും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര ഹോട്ട്‌ലൈന്‍ (092443399) വഴിയോ മുനിസിപ്പാലിറ്റിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, റമദാന്‍ വിപണി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എസ്എംഇ) വിവിധതരം പരമ്പരാഗത ഭക്ഷണങ്ങള്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും അവസരമൊരുക്കിയിട്ടുണ്ടെന്നും അല്‍ യമഹി അറിയിച്ചു. ദിബ്ബ അസോസിയേഷന്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്‌സ്, തിയേറ്റര്‍, ദിബ്ബയിലെ വാണിജ്യ മേഖലകള്‍, അല്‍ ബിദ്യ പച്ചക്കറി, പഴ വിപണി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
റംസാൻ പ്രത്യേക സ്റ്റോറുകള്‍ക്ക് മുനിസിപ്പാലിറ്റി ഇതുവരെ 79 സംരഭങ്ങള്‍ക്കാണ് പെര്‍മിറ്റുകള്‍ നല്‍കിയത്. അതോടൊപ്പം ദിബ്ബയിലെയും അല്‍ ബിദ്യയിലെയും എല്ലാ അറവുശാലകളും റംസാനിലും വരാനിരിക്കുന്ന ഈദുല്‍ ഫിത്വറിലും പ്രവര്‍ത്തനങ്ങള്‍ നടത്തുവാൻ പൂര്‍ണ്ണമായും സജ്ജമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.









0 comments