ഗോൾഡൻ വിസ: ക്ഷമാപണം നടത്തി യുഎഇയിലെ സ്ഥാപനം

ദുബായ്: ആജീവനാന്ത യുഎഇ ഗോൾഡൻ വിസയെക്കുറിച്ചുള്ള തെറ്റായ അവകാശവാദത്തിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം ക്ഷമാപണം നടത്തി. ഗോൾഡൻ വിസ സംബന്ധിച്ച മുഴുവൻ വാര്‍ത്തകളുടെയും പൂർണ ഉത്തരവാദിത്തം സ്ഥാപനം ഏറ്റെടുത്തു.
ആജീവനാന്ത വിസ സംബന്ധിച്ച തെറ്റായ വാർത്തകൾക്കെതിരേ ഐസിപി ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് വാർത്തയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാപനം രംഗത്ത് വന്നത്.
റയാദ് ഗ്രൂപ്പും എമിഗ്രേഷൻ സേവനങ്ങളിൽ വൈദഗ്ധ്യമുള്ള അംഗീകൃത പങ്കാളികളും തമ്മിലുള്ള സഹകരണത്തിൻറെ ഭാഗമായിട്ടാണ് യോഗ്യരായ വ്യക്തികൾക്ക് ഗോൾഡൻ വിസ അപേക്ഷകൾക്കായി ഉപദേശക പിന്തുണ നൽകാനുള്ള സംരംഭം തുടങ്ങിയത്.











0 comments