റമദാന് ഷാർജയിലെ 10 ഇടങ്ങളിൽ ഇഫ്താർ പീരങ്കികൾ മുഴങ്ങും.

കെ എൽ ഗോപി
Published on Mar 02, 2025, 02:01 PM | 1 min read
ഷാർജ: റമദാൻ മാസത്തിൽ ഇഫ്താർ സമയം അറിയിക്കുന്നതിനായി 10 കേന്ദ്രങ്ങളിൽ നിന്നും പീരങ്കികൾ മുഴങ്ങും. അൽ മജാസ് വാട്ടർ ഫ്രണ്ട്, മുവൈലിഹ് സബർബ് കൗൺസിൽ, അൽ റഹ്മാനിയ സബർബ് കൗൺസിൽ, അൽ ഹമരിയ സബർ കൗൺസിൽ, അൽമദാം നഗരത്തിലെ തവില അൽ ദൈദ് ഫോർട്ട്, അൽ നയീം പള്ളി, കൽബ ക്ലോക്ക് ടവർ, അൽഹാഫിയ തടാകം, ദിബ്ബ കോർഫക്കാൻ ആംഫി തിയേറ്റർ, ദിബ്ബ ഹിസ്ൻ നഗരത്തിലെ കൊടിമര പ്രദേശം എന്നിവിടങ്ങളിലാണ് പീരങ്കികൾ സ്ഥാപിക്കുക.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ പത്താം നൂറ്റാണ്ടിൽ ഈജിപ്തിൽ ഇഫ്താറിന് സമയമായി എന്ന് ആളുകളെ അറിയിക്കാൻ പീരങ്കികൾ വെടിവയ്ക്കുന്ന പതിവ് ആരംഭിച്ചിരുന്നു. ചന്ദ്രനെ കാണുന്നതിനനുസരിച്ച് 2025 മാർച്ച് ഒന്നിന് റമദാൻ ആരംഭിക്കാൻ സാധ്യതയുണ്ട്. ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം റമദാനിലെ ചന്ദ്രക്കല ദർശിക്കാൻ യുഎഇ എല്ലാ മുസ്ലീങ്ങളോടും ആഹ്വാനം ചെയ്തതായി എമിറേറ്റ്സ് ഫത്വ കൗൺസിൽ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു








0 comments