ad
Deshabhimani

പാലക്കാട് കൂട്ടായ്മ രക്തദാന ക്യാമ്പ് നടത്തി

blood donation
വെബ് ഡെസ്ക്

Published on Feb 05, 2025, 03:24 PM | 1 min read

മസ്കറ്റ് : പാലക്കാട്‌ സൗഹൃദ കൂട്ടായ്മ ബൗഷറിലെ ബ്ലഡ്‌ ബാങ്കിന്റെ സഹായത്തിൽ “രക്തം നൽകൂ ജീവൻ“ നൽകൂ എന്ന ആപ്ത വാക്യത്തോടെ 2025 ജനുവരി 31ആം തിയതി വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8.30 മുതൽ ഉച്ചക്ക് ഒരു മണി വരെ നടന്ന ക്യാമ്പിൽ 70 പേർ രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പ് നടത്തുന്നതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പാലക്കാട്‌ കൂട്ടായ്മയിലെ സാമൂഹിക ക്ഷേമവിഭാഗം സംഘടിപ്പിച്ച ഈ പരിപാടിക്ക് മികച്ച സഹകരണം നൽകിയതിന് പ്രസിഡന്റ്‌ ശ്രീകുമാർ, വൈസ് പ്രസിഡന്റ്‌ ഹരിഗോവിന്ദ്, സാമൂഹിക വിഭാഗം സെക്രട്ടറി സുരേഷ് ബാബു എന്നിവർ എല്ലാവർക്കും നന്ദി അറിയിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജിതേഷ്, ജഗദീഷ്, ശ്രീനിവാസൻ, ചാരുലത ബാലചന്ദ്രൻ, നീതു പ്രതാപ്, പ്രവീൺ എന്നിവരും സാമൂഹിക ക്ഷേമ വിഭാഗം അംഗങ്ങളായ ആകാശ്, കരുണദാസ്, സുധീർ എന്നിവരും നേതൃത്വം നൽകി



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home