കുവൈത്ത് കല ട്രസ്റ്റ് പുരസ്കാരം ബെന്യാമിന്

Benyamin
വെബ് ഡെസ്ക്

Published on Jul 14, 2025, 04:26 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്ത് കല ട്രസ്റ്റ് എല്ലാ വർഷവും നൽകിവരുന്ന കല ട്രസ്റ്റ് പുരസ്കാരത്തിന് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ അർഹനായി. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ആഗസ്ത് 17ന് തൃശൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബെന്യാമിന് പുരസ്കാരം സമ്മാനിക്കും. പത്താംതരത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ എന്റോവ്മെന്റ് വിതരണവും ചടങ്ങിൽ വെച്ച് നടക്കും.


മന്ത്രിമാരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. സാംസ്കാരിക - സാമൂഹ്യ മേഖലകളിലെ തിരഞ്ഞെടുക്കുന്ന ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് പ്രതിവർഷം കല ട്രസ്റ്റ് അവാർഡ് നൽകി വരുന്നത് സാമൂഹ്യ - രാഷ്ട്രീയ - കല - സാഹിത്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളായ പാലോളി മുഹമ്മദ് കുട്ടി, ഒഎൻവി കുറുപ്പ്, പ്രൊഫ: എം.കെ. സാനു, ശ്രീകുമാരൻ തമ്പി, മുരുകൻ കാട്ടാക്കട, അശോകൻ ചരുവിൽ, വിദ്യാധരൻ മാഷ്, നിലമ്പൂർ ആയിഷ, കെ ടി മുഹമ്മദ്, കെ പി എ സി സുലോചന, കെ ആർ മീര, ആലങ്കോട് ലീലാകൃഷ്ണൻ, കവി ഏഴാച്ചേരി രാമചന്ദ്രൻ, പ്രഭാവർമ്മ, ശരത് ചന്ദ്രൻ തുടങ്ങിയവർ കുവൈത്ത് കല ട്രസ്റ്റ് അവാർഡിന് അർഹരായിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home