'ബാത്തിനോത്സവം' 2025 മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

സൊഹാർ : ബാത്തിന സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ബാത്തിനോത്സവം 2025 സോഹാറിലെ അൽവാദി ഹോട്ടൽ ഗ്രൗണ്ടിൽ വെള്ളിയാഴ്ച നടക്കും. വൈകിട്ട് 5ന് പരിപാടി ആരംഭിക്കും.
ബാത്തിനോത്സവം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ബിദായ മുതൽ ബുറൈമി വരെയുള്ള 11 മേഖലകളിലെ ബാത്തിന സൗഹൃദ വേദി അംഗങ്ങൾ ഒരുക്കുന്ന ഘോഷയാത്ര നടക്കും. ചെണ്ടമേളം, പഞ്ചാവാദ്യം, പുലികളി, ദഫ് മുട്ട്, ഒപ്പന താലപൊലി, വിവിധ ഇന്ത്യൻ കലാരൂപങ്ങൾ, കുട്ടികളുടെ പ്രകടനം തുടങ്ങിയവ അരങ്ങേറും. തുടർന്ന് മസ്‌കത്ത് പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചാവാദ്യവും എഴുപതോളം നർത്തകിമാർ പങ്കെടുക്കുന്ന 'നാട്യാഞ്ജലി'യും വേദിയിൽ അരങ്ങേറും.
അൻവർ സാദത്ത്, ലക്ഷ്മി ജയൻ, ഫാസില ബാനു, കൗഷിക്, അനന്ത പത്പനാഭൻ, ദേവപ്രിയ, എന്നിവരുടെ ഗാനമേള, മ്യൂസിക് ഫ്യൂഷൻ, ഷാജി മാവേലിക്കരയും വിനോദ് കുറിയന്നൂർ ചേർന്ന് അവതരിപ്പിക്കുന്ന കോമഡി ഉത്സവം എന്നിവയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.









0 comments