സൈമണ്‍ ബ്രിട്ടോയെ ജിദ്ദ നവോദയ അനുസ്മരിച്ചു

ജിദ്ദ> പോരാളികളുടെ പോരാളി എന്ന് കേരളം വിശേഷിപ്പിച്ച സൈമണ്‍ ബ്രിട്ടോയ്ക്ക് ജിദ്ദ നവോദയ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നവോദയ സി.സി. ഓഫീസില്‍ വച്ച് നടന്ന അനുസ്മരണ പരിപാടി ആക്ടിംഗ് പ്രസിഡന്റ് സലാഹുദ്ധീന്‍ കൊഞ്ചിറ അദ്ധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗം കിസ്മത് മമ്പാട് അനുസ്മരണ പ്രഭാഷണം നടത്തി.
മൂന്നര പതിറ്റാണ്ട് വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് പോരാടിയ സൈമണ്‍ ബ്രിട്ടോ കാലം തളര്‍ത്താത്ത പോരാളിയാണ് എന്നും, നട്ടെല്ലിനു കുത്തേറ്റു ശരീരം തളര്‍ന്ന ശേഷം അദ്ദേഹം നടത്തിയ ഭാരത പര്യടനം അദ്ധേഹത്തിന്റെ ജീവിതത്തോടുള്ള നിശ്ചയദാര്‍ഢ്യത്തിന്റെയും തളരാത്ത പോരാട്ട വീര്യതിന്റെയും ഉത്തമ തെളിവാണ് എന്നും, വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന രക്തസാക്ഷി ആണെന്നും അദ്ധേഹത്തെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചവര്‍ പറഞ്ഞു.
നവോദയ മുഖ്യരക്ഷാധികാരി വി.കെ.റൗഫ്, ജെനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് മുഴുപ്പിലങ്ങാട്, ഡോ: മുസ്തഫ, സി.എം. അബ്ധുറഹ്മാന്‍, ആസിഫ് കരുവാറ്റ, മുഹമ്മദ് മേലാറ്റൂർ, റഫീക്ക് പത്തനാപുരം, ജുനൈസ്, ഷറഫുധീന്‍ കാളികാവ് തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങില്‍ സംബന്ധിച്ചു.








0 comments