ബഹ്റൈന്‍ പ്രതിഭ സാഹിത്യ വേദി ചെറുകാട് അനുസ്മരണം 12 ന്

മനാമ > ബഹ്റൈന്‍ പ്രതിഭ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ചെറുകാട് അനുസ്‌മരണവും ചെറുകാടിന്റെ സാഹിത്യ സാമൂഹ്യ ജീവിത പഠനവും നടത്തുന്നു. ഈ മാസം 12 ന് വൈകിട്ട് 5 മണിക്ക്പ്രതിഭ ആസ്ഥാനത്തു ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ ബഹ്റൈന്‍ പ്രതിഭ മുതിര്‍ന്ന അംഗം പി ടി തോമസ് അനുസ്മരണ പ്രഭാഷണം നടത്തും.
പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളില്‍ ഒരാളായിരുന്നു ചെറുകാട്. 'സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചന' എന്നതായിരുന്നു ചെറുകാടിന്റെ വിശ്വാസപ്രമാണം. തന്റെ ചുറ്റിലും നടക്കുന്നതും തനിക്ക് സുപരിതവുമായ ജീവിതത്തെയാണ് അദ്ദേഹം സാഹിത്യത്തിലേക്ക് പിടിച്ചുകയറ്റിയത്. മണ്ണിനെ അറിഞ്ഞുകൊണ്ട് സാഹിത്യരചന നടത്തിയ അദ്ദേഹം ആത്മകഥയായ ജീവിതപ്പാതയിലൂടെ മലയാളസാഹിത്യത്തില്‍ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. 1976 ഒക്ടോബര്‍ 28ന് ആണ് ചെറുകാട് നമ്മെ വിട്ടു പിരിഞ്ഞത്. ഈ ചടങ്ങില്‍ വെച്ച് പ്രതിഭ അംഗം മനു കാരയാട് രചിച്ച വെയില്‍ പച്ച എന്ന കവിതാ സമാഹരണത്തിന്റെ പ്രകാശനവും നടക്കും എന്ന് ബഹ്റൈന്‍ പ്രതിഭ ആക്ടിങ് സെക്രെട്ടറി ലിവിന്‍ കുമാര്‍, പ്രസിഡന്റ് മഹേഷ് മൊറാഴ, സാഹിത്യ വേദി കണ്‍വീനര്‍ അനഘ രാജീവന്‍ എന്നിവര്‍ അറിയിച്ചു .









0 comments