ഇന്ത്യ ഫൈനലിൽ

ധാക്ക
ഇന്ത്യ അണ്ടർ 19 ഏഷ്യാകപ്പ‌് ക്രിക്കറ്റ‌് ഫൈനലിൽ. സെമിയിൽ ബംഗ്ലാദേശിനെ രണ്ട‌് റണ്ണിന‌് തോൽപ്പിച്ചു. ആദ്യം ബാറ്റ‌് ചെയ‌്ത ഇന്ത്യ മൂന്ന‌് പന്തു ശേഷിക്കെ 172 റണ്ണിന‌് പുറത്തായി. മറുപടിക്കെത്തിയ ആതിഥേയരുടെ ഇന്നിങ‌്സ‌് ജയത്തിന‌് രണ്ടു റൺ അകലെ അവസാനിച്ചു. മൂന്നുവീതം വിക്കറ്റ‌് വീഴ‌്ത്തിയ സിദ്ധാർഥ‌് ദേശായിയും മോഹിത‌് ജങ‌്റയുമാണ‌് ബംഗ്ലാദേശിനെ തടഞ്ഞത‌്. ഹാർഷ‌് ത്യാഗി രണ്ടുവിക്കറ്റും നേടി. ശ്രീലങ്ക–അഫ‌്ഗാനിസ്ഥൻ രണ്ടാം സെമിയിലെ വിജയികളെ ഞായറാഴ‌്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടും. 69 പന്തിൽ 37 റണ്ണെടുത്ത യശസ്വി ജയ‌്സ്വാളാണ‌് ഇന്ത്യയുടെ ടോപ‌് സ‌്കോറർ. സ‌്‌കോർ: ഇന്ത്യ–172 (49.3), ബംഗ്ലാദേശ‌് 170 (46.2).









0 comments