കെആര്‍എച്ച് കമ്പനിയിലെ ജീവനക്കാര്‍ 7 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

കുവൈറ്റ് സിറ്റി > പ്രളയബാധിത കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് വേണ്ടി കെആര്‍എച്ച്/ യുആര്‍എസ് കമ്പനിയിലെ ജീവനക്കാരില്‍ നിന്നും സമാഹരിച്ച 7,16,679 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്തു. തുക കൈമാറിയതിന്റെ രേഖ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് കെആര്‍എച്ച്/ യുആര്‍എസ് കമ്പനി പ്രതിനിധികള്‍ ആയ അബ്ദുല്‍ റഹിം, അരുണ്‍ജിത്, രവീന്ദ്രന്‍ പിള്ള എന്നിവര്‍ ചേര്‍ന്ന് വ്യാവസായിക വകുപ്പ് മന്ത്രി ഇ പി ജയരാജന് കൈമാറി.
വിവിധ ഡിപ്പാര്‍ട്‌മെന്റുകളില്‍ നിന്നും പണം സമാഹരണത്തിനു ഷിനീഷ് കേളോത്ത്, രാജേഷ് രാജന്‍, പ്രദീഷ് കണികുന്ന്, നിസാര്‍ കുന്നപ്പിള്ളി, ഷെബിന്‍ പുരുഷോത്തമന്‍, സന്ദീപ് കല്ലട, ബിനീഷ് ആന്റണി, മുബാസ് കാസിം, സജീവ് ദാമോദരന്‍, സജിത്ത് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആദ്യഘട്ടത്തില്‍ 1200 കിലോ തുണിത്തരങ്ങളും മറ്റ് അവശ്യസാധനങ്ങളും കെആര്‍എച്ച് കമ്പനി ജീവനക്കാര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് അയച്ചുകൊടുത്തിരുന്നു.









0 comments