ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് തോൽവി

ലണ്ടൻ
വനിതാ ലോകകപ്പ് ഹോക്കിയിൽ ദുർബലരായ അയർലൻഡിനെതിരെ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. പൂൾ ബിയിലെ നിർണായക മത്സരത്തിൽ ഒരു ഗോളിനാണ് ഇന്ത്യ അടിയറവു പറഞ്ഞത്. ഇതോടെ നോക്കൗട്ടിൽ കടക്കാനുള്ള സാധ്യത മങ്ങി. നാലു ടീമുകളുള്ള ഗ്രൂപ്പിൽ ഇന്ത്യ മൂന്നാമതാണ്. തുടർച്ചയായ രണ്ട് മത്സരം ജയിച്ച അയർലൻഡ് ക്വാർട്ടറിൽ കടന്നു. ഇന്ത്യക്ക് ക്വാർട്ടറിൽ കടക്കാൻ അമേരിക്കയുമായുള്ള അവസാന മത്സരം വലിയ വ്യത്യാസത്തിൽ ജയിക്കണം. ഒപ്പം ഇംഗ്ലണ്ട്‐അയർലൻഡ് മത്സരത്തിൽ അയർലൻഡ് ജയിക്കുകയും വേണം.
.









0 comments