എംബാപ്പെ ഫ്രാൻസിന്റെ വേഗം

ഏകതറിൻബർഗ്
പ്രതിഭകളുടെ ധാരാളിത്തമുള്ള ഫ്രഞ്ച് ടീമിൽ താരമായത് മുന്നേറ്റക്കാരൻ കൈലിയൻ എംബാപ്പെ. എംബാപ്പെയുടെ ഒറ്റഗോളിന്റെ മികവിലാണ് പെറുവിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിലെത്തിയത്. ഫ്രാൻസിനായി ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനാണ് എംബാപ്പെ. 19 വയസ്സും 184 ദിവസവുമാണ് എംബാപ്പെയുടെ പ്രായം. ഡേവിഡ് ട്രെസഗോവിന്റെ റെക്കോഡാണ് പാരീസ് സെന്റ് ജെർമെയ്‌ന്റെ മുന്നേറ്റക്കാരൻ തിരുത്തിയത്.
കളിക്കളത്തിൽ മികച്ച മുന്നേറ്റം നടത്തുന്ന എംബാപ്പെയെ ലോകത്തെ മികച്ച കളിക്കാരുടെ കൂടെയാണ് പരിഗണിക്കുന്നത്.
മികച്ച വേഗവും കളിമെനയാനുള്ള മിടുക്കുമാണ് എംബാപ്പെയെ അപകടകാരിയാക്കുന്നത്.
കളിക്കളത്തിലെ പ്രതിഭയെന്നാണ് അഴ്‌സണൽ മുൻ പരിശീലകൻ അഴ്‌സീൻ വെംഗർ എംബാപ്പെയെക്കുറിച്ച് പറഞ്ഞത്. മുൻ ഫ്രഞ്ച് താരം തീറി ഒൻറിയുടെ കളിയുമായി സാദൃശ്യമുള്ള കളിയാണ് യുവതാരത്തിന്റേതെന്നും വെംഗർ പറഞ്ഞിട്ടുണ്ട്.








0 comments