ബ്രസീല്‍ സ്വിട്‌സര്‍ലണ്ട് സമനില: കളി നിയന്ത്രിച്ച റഫറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോച്ച് ടിറ്റെ

കൊച്ചി > പരിഹാസവും ഒപ്പം വിമര്‍ശനവും വിവാദവും ഒത്തുചേര്‍ന്ന മത്സരമായിരുന്നു കഴിഞ്ഞ ഞായറാഴ്ച നടന്ന ബ്രസീല്‍ സ്വിട്‌സര്‍ലണ്ട് ലോകകപ്പ് പോരാട്ടം. നിരന്തരം ഫൗള്‍ ചെയ്യപ്പെട്ട് മൈതാനത്ത് വീണ നെയ്‌മറേയും ഗബ്രിയേല്‍ ജീസസിനെ പെനാള്‍ട്ടി ബോക്‌സിനകത്ത് വച്ച് ഫൗള്‍ ചെയ്‌തിട്ടും പെനാള്‍ട്ടി നല്‍കാതിരുന്ന റഫറിയുടെ നിലപാടുമൊക്കെയാണ് കളി തീര്‍ന്ന ഉടനെ തന്നെ ചൂടുപിടിച്ചത്.

ഇപ്പോഴിതാ ബ്രസീല്‍ കോച്ച് തന്നെ മത്സരം നിയന്ത്രിച്ച റഫറിക്കെതകിരെ രംഗത്തെത്തിയിരിക്കുകയാണ്.
സ്വിട്‌സര്‍ലന്‍ഡ് നേടിയ ഗോള്‍ നിയമവിധേയമല്ലെന്നാണ് ടിറ്റെ ആരോപിക്കുന്നത്.സ്വിട്സര്‍ലന്റ് താരം സ്റ്റീഫന്‍ സ്യൂബര്‍ ഗോള്‍ ശ്രമത്തിനിടയില്‍ ബ്രസീല്‍ ഡിഫണ്ടര്‍ ജാവോ മിറാണ്ടയെ ഫൗള്‍ ചെയ്തിരുന്നെന്നും മത്സര ശേഷം നടന്ന പത്ര സമ്മേളനത്തില്‍ ബ്രസീല്‍ കോച്ച് ടിറ്റെ പറഞ്ഞു.ഡിഫണ്ടറായ മിറാണ്ടയെ പുഷ് ചെയ്താണ് സ്റ്റീഫന്‍ സ്യൂബര്‍ ഗോള്‍ നേടിയത്.
'മിറാണ്ട സംഭവത്തിലും ഗബ്രിയേല്‍ ജീസസിനെ പെനാല്‍റ്റി ബോക്സില്‍ ഫൗള്‍ ചെയ്ത സന്ദര്‍ഭത്തിലും റഫറി വി എ ആര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ മത്സരഫലം മറിച്ചായേനെ. എന്നാല്‍ ടെക്നോളജിയുടെ സഹായം ലഭ്യമായിട്ടും റഫറി അത് ഉപയോഗിക്കാന്‍ തയ്യാറായില്ല'; ടിറ്റെ പറയുന്നു
മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. കോസ്റ്റാറിക്കയും സെര്‍ബിയയുമാണ് ബ്രസീലിന്റെ അടുത്ത എതിരാളികള്‍









0 comments