യാ സലാം യാ സൗദി മെഗാ ഷോയുടെ ഭാഗമായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു

റിയാദ് > ലൈവ് മീഡിയ ഒരുക്കുന്ന യാ സലാം യാ സൗദി മെഗാ ഷോയുടെ ഭാഗമായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20ന് വെളളി വൈകുന്നേരം 5ന് എക്‌സിറ്റ് ആറിനും ഏഴിനും ഇടയില്‍ ലെക്‌സസ് ഷോറൂമിന് പിറകുവശം ഗ്രീന്‍ സെറ്റാഡല്‍ ഓഡിറ്റോറിയത്തിലാണ് മത്സരം.
11 വയസ് വരെ ജൂനിയറും 18 വയസ് വരെ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരം. ഓരോ വിഭാഗത്തിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10 മത്സരാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557935613, 0501650570 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.









0 comments