Deshabhimani

ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌ക്കാരം പ്രഭാവര്‍മ്മക്ക് ഇന്ന്‌ സമ്മാനിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 22, 2018, 06:50 AM | 0 min read

മനാമ > ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ സമഗ്ര സാഹിത്യ പുരസ്‌കാരം പ്രശ്‌സത കവിയും എഴുത്തുകാരനുമായ പ്രഭാവര്‍മ്മക്ക് വ്യാഴാഴ്‌ച  സമ്മാനിക്കും. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം രാത്രി 8 ന് സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍  പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭനാണ് സമ്മാനിക്കുക.

ബഹ്‌റൈന്‍ കേരളീയ സമാജം പ്രഥമ ലാറി ബേക്കര്‍ പുരസ്‌ക്കാരം ആര്‍ക്കിടെക്റ്റ് ജി ശങ്കറിനും ചടങ്ങില്‍ സമ്മാനിക്കും. എം മുകുന്ദന്‍ ചെയര്‍മാനും ഡോ .കെ.എസ്. രവികുമാര്‍, പി.വി. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ അടങ്ങിയ ജൂറിയാണ് പ്രഭാവര്‍മ്മയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. ലാറി ബേക്കര്‍ പുരസ്‌കാര സമിതിയില്‍ ടി എന്‍ സീമ, അയ്യപ്പന്‍, ഡോ: അനില്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.
 
ചടങ്ങില്‍ ടി.പത്മനാഭന്റെ 'ഒടുവിലത്തെ പാട്ട്' എന്ന ചെറുകഥയെ പ്രമേയമാക്കി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്ക് ഷോയും ഉണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ 10ന് ടി. പത്മനാഭന്‍, ജി ശങ്കര്‍ തുടങ്ങിയവരുമായി മുഖാമുഖവും സംഘടിപ്പിച്ചിട്ടുണ്ട്.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home