ഡെപ്യൂട്ടി തഹസിൽദാരെ തെരുവുനായ കടിച്ചു

വർക്കല
വർക്കല താലൂക്ക് ഓഫീസിലെ റവന്യു റിക്കവറി ഡെപ്യൂട്ടി തഹസിൽദാർ പരവൂർ സ്വദേശി ജ്യോതിഷിന് തെരുവുനായയുടെ കടിയേറ്റു. ഇടവ കാട്ടുംപുറത്ത് ജോലിക്കിടെ ശനി പകൽ 2.45നായിരുന്നു സംഭവം. വഴിത്തർക്കവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ലഭിച്ച പരാതി അന്വേഷിക്കാനാണ് ജ്യോതിഷ് കാട്ടുംപുറത്തെത്തിയത്. പരാതി അന്വേഷിച്ചശേഷം റോഡിൽ നിർത്തിയിട്ട ജീപ്പിനടുത്തേക്ക് മടങ്ങുമ്പോഴാണ് നായ ജ്യോതിഷിന്റെ വലതുകാലിൽ കടിച്ചത്. ഇടവ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.








0 comments