Deshabhimani

പുതിയങ്ങാടി-–മാളിക്കടവ്– കൃഷ്ണൻ നായർ റോഡ് *വികസനവും തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി

a

2023ൽ എൽഡിഎഫ് സർക്കാർ പ്രസിദ്ധീകരിച്ച അസാധാരണ വിജ്ഞാപനം

avatar
ബൈജു വയലില്‍

Published on Oct 06, 2026, 02:09 AM | 2 min read

പുതിയങ്ങാടി

പുതിയങ്ങാടി-– മാളിക്കടവ്–കൃഷ്ണൻ നായർ റോഡ് വികസനവും സ്വന്തം അക്ക‍ൗണ്ടിലാക്കാൻ മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രമം. നാടിന്റെ വികസന സ്വപ്നങ്ങൾക്ക് പിന്തുണ നൽകി 2018ലാണ് പുതിയങ്ങാടി–മാളിക്കടവ്–കൃഷ്ണൻ നായർ റോഡിന് ഒന്നാം പിണറായി സർക്കാർ സ്ഥലം ഏറ്റെടുക്കുന്നത്‌. എംഎൽഎയായിരുന്ന എ പ്രദീപ്കുമാറിന്റെ ഇടപെടലിനെ തുടർന്ന്‌ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 155.45 കോടി രൂപ അനുവദിക്കുകയും ചെയ്‌തു. ഇ‍ൗ പദ്ധതിയാണ്‌ തങ്ങളുടേതാക്കി കഴിഞ്ഞദിവസം കോഴിക്കോട്ടുവച്ച് മുഖ്യമന്ത്രി അവതരിപ്പിച്ചത്.

കോവിഡ് മഹാമാരി പ്രതിസന്ധി ഘട്ടത്തിലും അതിവേഗത്തിലാണ്‌ ഇ‍ൗ റോഡിന്റെ രൂപരേഖ തയ്യാറാക്കി എൽഡിഎഫ്‌ സർക്കാർ അതിർത്തി കല്ലുകൾ സ്ഥാപിച്ചത്‌. 2021ൽ പുതിയങ്ങാടി – വേങ്ങേരി കച്ചേരി വില്ലേജുകളിലെ 3.8617 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടറെ ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുക്കേണ്ട വ്യക്തികളുടെ രേഖകൾ ശേഖരിച്ച് സ്ഥലം ഉടമകൾക്ക് പണം നൽകി 19/1 നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്ന ഘട്ടത്തിലെത്തി. എന്നാൽ, കരുവിശേരി കൃഷ്ണൻ നായർ റോഡിലെ സ്ഥലം ഉടമ ഹൈക്കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് 2024ൽ പ്രവൃത്തി പൂർണമായി സ്റ്റേ ചെയ്യുകയായിരുന്നു.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് എംഎൽഎയായിരുന്ന തോട്ടത്തിൽ രവീന്ദ്രന്റെ നേതൃത്വത്തിൽ പരാതിക്കാരനുമായി സംസാരിച്ച് അദ്ദേഹത്തിന്റെ സ്ഥലം പൂർണമായി ഏറ്റെടുക്കുന്നതിന് പദ്ധതി തയ്യാറാക്കി. 2026 ഫെബ്രുവരിയിൽ സർക്കാർ അനുമതി നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ നടപടികൾ നിർത്തിവയ്‌ക്കപ്പെട്ടു. എന്നാൽ, യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമം ചില പത്രങ്ങളുടെ സഹായത്തോടെ നടത്തുകയാണ്. ഈ പദ്ധതിക്ക് ഒരുഘട്ടത്തിലും സഹായകരമായ നിലപാടല്ല യുഡിഎഫ് സർക്കാരുകൾ സ്വീകരിച്ചിരുന്നത്. 2006ൽ വി എസ് സർക്കാരിന്റെകാലത്ത് തോമസ് ഐസക് ധനമന്ത്രിയായിരുന്ന ഘട്ടത്തിൽ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് തുടർന്നുവന്ന ഉമ്മൻ ചാണ്ടി സർക്കാർ ഒരുപൈസപോലും അനുവദിച്ചില്ല. തുടർന്നുവന്ന എൽഡിഎഫ് സർക്കാരാണ്‌ പദ്ധതിക്ക് പണം അനുവദിച്ച് ഇതുവരെയുള്ള പ്രവർത്തനം നടത്തിയത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രാദേശികമായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റി പല ഘട്ടത്തിലും ഈ റോഡുപണിക്ക് തടസ്സം നിൽക്കുകയാണ്‌ ചെയ്‌തത്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കോടതിയിൽ കേസിനൊപ്പം കക്ഷിചേരാൻ നിർബന്ധിച്ചിരുന്നു. എന്നാൽ, റോഡ് വികസനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജനങ്ങൾ അതെല്ലാം തിരസ്‌കരിച്ചു.

നിലവിൽ കിഫ്ബിയിൽ ഓൺ ഗോയിങ് പദ്ധതികൾക്ക് മാത്രമേ അനുമതിയുള്ളൂ. എൽഡിഎഫ് സർക്കാർ അനുവദിച്ച തുക ഫ്രീസ് ചെയ്തു എന്നാണ് തിരുവനന്തപുരത്തെ ഓഫീസിൽനിന്ന് അറിയിക്കുന്നത്. നടപടികൾ വേഗത്തിലാക്കി സ്ഥലം ഏറ്റെടുക്കുലും നിർമാണവും പൂർത്തീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home