Deshabhimani

കനോലി കനാലിന്‌ ഭീഷണി

ചതുപ്പുനിലം നികത്തുന്നു

a

കനോലി കനാലിന്റെ സമീപത്തെ സ്വകാര്യവ്യക്തിയുടെ ചതുപ്പുനിലം മണ്ണും കോണ്‍ക്രീറ്റ് വേസ്റ്റും ഉപയോഗിച്ച് നികത്തുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 06, 2026, 01:56 AM | 1 min read

കോഴിക്കോട്‌

നഗരത്തിലെ ഹൃദയഭാഗത്തെ ചതുപ്പുനിലം അനധികൃതമായി നികത്താൻ സ്വകാര്യവ്യക്തികളുടെ നീക്കം. ബേബി മെമ്മോറിയൽ ആശുപത്രിക്ക്‌ പിറകിൽ വെള്ളക്കെട്ടുള്ള സ്രാന്പികുഴിനിലമാണ്‌ ഷീറ്റിട്ട്‌ മറച്ച്‌ ജെസിബി ഉപയോഗിച്ച്‌ മണ്ണും കല്ലും ഇഷ്‌ടികയുമിട്ട്‌ നികത്തുന്നത്‌. കനാൽ റോഡിലെ 41–42 നന്പർ പോസ്‌റ്റുള്ള ഭാഗത്തും 42നും 43നും ഇടയിലുള്ള സ്വകാര്യവ്യക്തിയുടെ ചതുപ്പാണ്‌ മണ്ണിട്ട്‌ നികത്തുന്നത്‌. മുസ്ലിംലീഗ്‌ നേതാവിന്റെ ബന്ധുവിന്റെയും ജില്ലയിലെ ഒരു ഉന്നത കോൺഗ്രസ്‌ നേതാവിന്റെയും സ്ഥലമാണ്‌ നിയമം കാറ്റിൽപ്പറത്തി നികത്തുന്നത്‌. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ്‌ നികത്തൽ.

ചതുപ്പ്‌ നികത്തുന്നതിനെതിരെ പ്രദേശവാസികൾ പരാതി നൽകിയതിനെ തുടർന്ന്‌ ഉടമസ്ഥരോട്‌ രേഖകളുമായി തിങ്കളാഴ്‌ച ആർടി ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഒഴിവുദിനമായ ഞായറാഴ്‌ചയും മണ്ണിടൽ തുടർന്നു. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന്‌ സ്‌പെഷ്യൽ സ്‌ക്വാഡ്‌ സ്ഥലത്തെത്തിയശേഷമാണ്‌ മണ്ണിടൽ നിർത്തിവച്ചത്‌. മുന്പ്‌ കനോലി കനാൽ നവീകരണത്തിന്റെ ഭാഗമായി കനാലിൽനിന്നെടുത്ത ചെളി ഇ‍ൗ സ്ഥലങ്ങളിൽ തള്ളിയിരുന്നു. ജനങ്ങളുടെ പരാതിയെ തുടർന്ന്‌ ചെളിയും മാലിന്യങ്ങളും പിന്നീട്‌ ഇവിടെനിന്ന്‌ നീക്കിയിരുന്നു. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതിനെ തുടർന്ന്‌ ജില്ലയിൽ പലയിടങ്ങളിലും വയലുകളും ചതുപ്പുനിലങ്ങളും നികത്താൻ ആരംഭിച്ചിട്ടുണ്ട്‌. കനോലി കനാലിന്‌ സമീപത്തെ ചതുപ്പ്‌ നികത്താനുള്ള നീക്കം തടഞ്ഞില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ്‌ പൊതുജനാധിപത്യ പ്രസ്ഥാനങ്ങളുടെയും നാട്ടുകാരുടെയും തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home