Deshabhimani

ഹോട്ടികോർപ്പ്‌ വളപ്പിൽനിന്ന്‌ ഉടുമ്പിനെ പിടികൂടി ​

Monitor lizard

കാക്കനാട് ഈച്ചമുക്കിലെ 
ഹോർട്ടികോർപ്പ് വളപ്പിലെത്തിയ
ഉടുമ്പിനെ വനംവകുപ്പ് ജീവനക്കാരൻ 
പിടികൂടുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 02:40 AM | 1 min read

കാക്കനാട്


കാക്കനാട് ഇ‍ൗച്ചമുക്കിലെ ഹോർട്ടികോർപ്പ് വളപ്പിൽ ഭീതിപടർത്തിയ ഉടുമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. കർഷകനായ കെ കെ നെൽസൺ പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ഭാഗത്തുനിന്നാണ് ഉടുമ്പിനെ പിടികൂടിയത്. പുതുതായി നിർമിച്ച "സംയോജിത പാക്ക് ഹൗസ്' ഉദ്ഘാടന പരിപാടിക്കായി ഹോർട്ടികോർപ്പ് വളപ്പും പരിസരവും ശുചീകരിക്കുന്നതിനിടെ രാവിലെയാണ്‌ തൊഴിലാളികൾ ഉടുമ്പിനെ കണ്ടത്. ​


തുടർന്ന് ഫോറസ്റ്റ് എസ്എഫ്ഒ സുനിത് പി നായർ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ സി ജെ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വൈകിട്ടോടെ ഉടുമ്പിനെ പിടികൂടി. സുരക്ഷിതമായി ചാക്കിലാക്കി കൊണ്ടുപോയി കോടനാട് വനത്തിൽ തുറന്നുവിട്ടു. കൃഷിയിടത്തിൽ നിരന്തരം ഓടിനടന്ന് നാശനഷ്ടങ്ങൾ വരുത്തിയിരുന്ന ഉടുമ്പാണിതെന്ന് കർഷകനായ നെൽസൺ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home