Deshabhimani

അക്ഷരമുറ്റം ഉപജില്ലാ മത്സരം 10ന്‌

അറിവിന്റെ ഉത്സവത്തിന്‌ ഇനി നാലുനാൾ

aksharamuttam
വെബ് ഡെസ്ക്

Published on Oct 06, 2026, 03:29 AM | 1 min read

കൊച്ചി


ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വാശിയേറിയ രണ്ടാംഘട്ട മത്സരങ്ങൾക്ക്‌ ഇനി നാലുനാൾ. സ്‌കൂൾതല മത്സരങ്ങളിലെ മിടുക്കർ മാറ്റുരയ്‌ക്കുന്ന ഉപജില്ലാ മത്സരം 10ന്‌ രാവിലെ ഒന്പതിന്‌ നടക്കും. 14 ഉപജില്ലകളിലായി എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ്‌ മത്സരം.


ഓരോ ഉപജില്ലയിലെയും മത്സരകേന്ദ്രങ്ങൾ: ആലുവ–ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ ആലുവ, അങ്കമാലി– ജി സ്‌മാരക ഹയർ സെക്കൻഡറി സ്‌കൂൾ നായത്തോട്‌, എറണാകുളം–ഗവ. എച്ച്‌എസ്‌എസ്‌ ഇടപ്പള്ളി, കല്ലൂർക്കാട്‌–ഗവ. എൽപിഎസ്‌ നീറന്പുഴ, കോലഞ്ചേരി– എംജിഎം എച്ച്‌എസ്‌എസ്‌ പുത്തൻകുരിശ്‌, കൂത്താട്ടുകുളം–ഗവ. യുപി സ്‌കൂൾ കൂത്താട്ടുകുളം, കോതമംഗലം–ട‍ൗൺ ഗവ. യുപി സ്‌കൂൾ കോതമംഗലം, മട്ടാഞ്ചേരി–ഗവ. യുപി സ്‌കൂൾ പള്ളുരുത്തി, മൂവാറ്റുപുഴ–ഗവ. ട‍ൗൺ യുപി സ്‌കൂൾ മൂവാറ്റുപുഴ, പറവൂർ–ഗവ. എച്ച്‌എസ്‌എസ്‌ പറവൂർ, പെരുന്പാവൂർ–ഗവ. എച്ച്‌എസ്‌എസ്‌ പെരുന്പാവൂർ, പിറവം–എംകെഎം എച്ച്‌എസ്‌എസ്‌ പിറവം, തൃപ്പൂണിത്തുറ–എസ്‌എൻഡിപി എച്ച്‌എസ്‌എസ്‌ ഉദയംപേരൂർ, വൈപ്പിൻ– രാമവർമ യൂണിയൻ എച്ച്‌എസ്‌ ആൻഡ്‌ ഗവ. എൽപിഎസ്‌ ചെറായി.


അക്ഷരമുറ്റം 15–ാം പതിപ്പിന്റെ അവാർഡുകൾ സ്‌പോൺസർ ചെയ്യുന്നത്‌ വെൻകോബ്‌ ആണ്‌. കേരള ബാങ്ക്‌, ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്‌, ധർമപ്രിയ ഫിനാൻസ്‌ കന്പനി പ്രൈവറ്റ്‌ ലിമിറ്റഡ്‌, ജെഎൻ ലൈറ്റിങ്സ്‌, ആംകോസ്‌ പെയ്‌ന്റ്‌സ്‌ എന്നിവയാണ്‌ മറ്റ്‌ സ്‌പോൺസർമാർ. ഫോൺ: 8281096391, 9447200281, 8129133372, 8089199063.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home