Deshabhimani

പുനരുപയോഗത്തിന്‌ പുതിയ മാതൃക

‘റീലൗ’ പദ്ധതിക്ക്‌ തുടക്കം

‘Re-Love’ Project

‘റീലൗ’ പദ്ധതിയുടെ ലോഗോ കലക്ടർ ജി പ്രിയങ്ക പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 03:15 AM | 1 min read

കൊച്ചി


ജില്ലയിൽ പുനരുപയോഗത്തിന്‌ പുതിയ മാതൃകയുമായി കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ ‘റീലൗ’ പദ്ധതിക്ക്‌ തുടക്കം. ഒരിക്കൽമാത്രം ഉപയോഗിച്ചതോ നിലവിൽ ഉപയോഗിക്കാത്തതോ ആയ, എന്നാൽ മറ്റൊരാൾക്ക് പ്രയോജനപ്പെടാവുന്ന വസ്തുക്കൾ കൈമാറ്റം ചെയ്യാനും പുനരുപയോഗിക്കാനും അവസരമൊരുക്കുകയാണ് പ്രധാനലക്ഷ്യം. ജനകീയ പങ്കാളിത്തം ഉറപ്പാക്കി വിവിധ സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, കലാലയങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്.


ജില്ലാ ശുചിത്വ മിഷനും കൊച്ചി

സെന്റ് തെരേസാസ് കോളേജും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ‘സ്വാപ്പ് ഷോപ്പുകളുടെ’ നിർമാണവും തുടർനടത്തിപ്പും കുടുംബശ്രീ ജില്ലാ മിഷൻ നിർവഹിക്കും. പൊതുജനങ്ങൾക്ക് അവർക്ക് ആവശ്യമില്ലാത്തതും മറ്റൊരാൾക്ക് ഉപയോഗപ്രദവുമായ വസ്തുക്കൾ കൈമാറാനും അവിടെനിന്ന് ആവശ്യമായ വസ്തുക്കൾ സ്വീകരിക്കാനും ഇതിലൂടെ അവസരമൊരുങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home