സിഐടിയു ജില്ലാസമ്മേളനം: പതാകദിനം ആചരിച്ചു

സിഐടിയു ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചി വെളി മൈതാനം ജങ്‌ഷനിൽ ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ പതാക ഉയർത്തുന്നു
കൊച്ചി
സിഐടിയു എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പതാകദിനവും ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണവും ജില്ലയില്‍ സമുചിതമായി ആചരിച്ചു. വിവിധ തൊഴില്‍കേന്ദ്രങ്ങളിലും യൂണിയന്‍ ഓഫീസുകള്‍ക്കുമുന്നിലും വ്യവസായ സ്ഥാപനങ്ങള്‍ക്കുമുന്നിലും പതാക ഉയര്‍ത്തി. തൊഴിലാളിനേതാവും മികച്ച വാഗ്മിയും സാമൂഹിക രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ ഓര്‍മദിനത്തില്‍ കവലകളിലും തൊഴില്‍കേന്ദ്രങ്ങളിലും അനുസ്മരണയോഗങ്ങളും സംഘടിപ്പിച്ചു.
ഫോർട്ട്കൊച്ചിയില്‍ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ പതാക ഉയർത്തി. പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസ് അന്പലമേടും ട്രഷറര്‍ സി കെ പരീത് തൃക്കാക്കര സെൻട്രലിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ ഉണ്ണിക്കൃഷ്ണന്‍ കാലടിയിലും എം ജി അജി കൊച്ചി റിഫൈനറിയിലും സി കെ മണിശങ്കര്‍ പേട്ട ജങ്ഷനിലും കെ എ അലി അക്ബര്‍ എറണാകുളം ബോട്ട്‌ജെട്ടിയിലും എം പി ഉദയന്‍ എഫ്എസിറ്റി കൊച്ചിന്‍ ഡിവിഷനിലും ബി ഹരികുമാര്‍ ഇരുന്പനത്തും എ പി ലൗലി നീറിക്കോടും സുമേഷ് പത്മന്‍ തൃപ്പൂണിത്തുറയിലും ടി വി സൂസന്‍ ചൂണ്ടിയിലും പതാക ഉയര്‍ത്തി.
ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സോണി കോമത്ത് തൃക്കാക്കര വെസ്റ്റിലും പി എം മുജീബ് റഹ്മാൻ കളമശേരിയിലും ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ ബോസ് പറവൂരിലും സ്വാഗതസംഘം ചെയര്‍മാന്‍ കെ ജെ മാക്സി മട്ടാഞ്ചേരിയിലും സ്വാഗതസംഘം ട്രഷറര്‍ കെ എം റിയാദ് ഐലന്‍ഡിലും പതാക ഉയര്‍ത്തി. 12, 13, 14 തീയതികളിൽ കൊച്ചിയിലാണ് ജില്ലാസമ്മേളനം.








0 comments