Deshabhimani

റാഗിങ്‌ ചോദ്യംചെയ്തതിന് എസ്എഫ്ഐ നേതാക്കളെ കെഎസ്‌-യുക്കാർ മർദിച്ചു

Ragging

പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ ആശുപത്രിയിൽ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 03:24 AM | 1 min read

പറവൂർ


കേസരി ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ കെഎസ്‌-യു നേതാക്കളുടെ റാഗിങ്‌ ചോദ്യംചെയ്തതിന് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചു. ഗുരുതര പരിക്കേറ്റ അർജുൻ, കാശിനാഥ് എന്നിവരെ താലൂക്കാശുപത്രിയിലും തുടർന്ന്‌ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ അധ്യയനവർഷംമുതലാണ് കോളേജ്‌ പ്രവർത്തനം തുടങ്ങിയത്.



കെഎസ്‌-യു നേതാവായ ശ്രീശാന്തിന്റെ നേതൃത്വത്തിൽ റാഗിങ്‌ നടത്തുന്നത് എസ്‌എഫ്ഐ പ്രവർത്തകർ ചോദ്യംചെയ്യുകയും തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌-യു വിജയിച്ചതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുമെന്ന് ശ്രീശാന്തിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരുനു. പതിവായി കോളേജിൽ എത്താത്ത ശ്രീശാന്ത് തിങ്കൾ വൈകിട്ട് ക്ലാസ് വിട്ടശേഷം ക്യാമ്പസിൽനിന്നിരുന്ന അർജുനെയും എസ്എഫ്ഐ പ്രവർത്തകരെയും ആക്രമിക്കുകയായിരുന്നു. അർജുന്റെ തലയ്‌ക്കും വയറിനും കാശിനാഥിന്റെ ചെവിക്കും കവിളിനും ഗുരുതര പരിക്കുണ്ട്.

പരിക്കേറ്റ പ്രവർത്തകരെ സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, നേതാക്കളായ പി പി അജിത്‌കുമാർ, എ എസ് അനിൽകുമാർ, സി പി ജയൻ എന്നിവർ സന്ദർശിച്ചു. റാഗിങ്‌ ചോദ്യംചെയ്തതിന് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കെഎസ്‌-യുക്കാരെ പിടികൂടണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home