വഴിയോരക്കച്ചവട തൊഴിലാളി യൂണി. ജില്ലാ സമ്മേളനം
വഴിയോരക്കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണം

വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
വഴിയോരക്കച്ചവടക്കാരെ നിരന്തരം ദ്രോഹിക്കുന്ന കോർപറേഷൻ അധികൃതരുടെ നടപടികൾ അവസാനിപ്പിക്കണമെന്ന് വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം പപ്പൻചേട്ടൻ സ്മാരക ഹാളിൽ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് കെ എം അഷ്‌റഫ് അധ്യക്ഷനായി. സെക്രട്ടറി ഡി എസ് സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജനി രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
കെ ഐ ഇസ്മയിൽ, കെ എ ഉസ്‌മാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി എസ് സുരേഷ് (പ്രസിഡന്റ്), എ ആർ രഞ്ജിത് (സെക്രട്ടറി), കെ ഇ ഷെമീർ (ട്രഷറർ).









0 comments