Deshabhimani

ആനത്തലവട്ടം ആനന്ദനെ 
അനുസ്‌മരിച്ചു

aanathalavattam aanandane anusmarichu

ആനത്തലവട്ടം ആനന്ദൻ അനുസ്മരണത്തോടനുബന്ധിച്ച് കോട്ടയത്ത് സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി കെ അനിൽകുമാർ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 02:34 AM | 1 min read

കോട്ടയം സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്ന ആനത്തലവട്ടം ആനന്ദനെ അനുസ്‌മരിച്ച്‌ ജില്ല. സിഐടിയുവിന്റെ നേതൃത്വത്തിലും വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലും അനുസ്‌മരണ പരിപാടികൾ നടത്തി. ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി കെ അനിൽകുമാർ പതാക ഉയർത്തി. ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിൽ അസാമാന്യ പാടവത്തിന്‌ ഉടമയായിരുന്ന ആനത്തലവട്ടം ആനന്ദൻ, രാജ്യത്തെ തൊഴിലാളിവർഗത്തിന്റെ പ്രശ്‌നങ്ങളെ സമഗ്രമായി പഠിക്കുകയും അവകാശപോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകുകയും ചെയ്‌തു. അധ്വാനിക്കുന്നവർക്കായി ജീവിതം ഉഴിഞ്ഞുവച്ച ആനത്തലവട്ടത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളുടെ സ്‌മരണപുതുക്കിയാണ്‌ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചത്‌. സിഐടിയുവിന്റെയും സിപിഐ എമ്മിന്റെയും നേതാക്കൾ വിവിധ അനുസ്‌മരണ പരിപാടികളിൽ പങ്കെടുത്തു. രാജ്യത്തെ തൊഴിലാളികളുടെ സാഹചര്യം, അവർ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ച്‌ അസാമാന്യമായ അവഗാഹമുണ്ടായിരുന്ന നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ. സിഐടിയു ജില്ലാ പ്രസിഡന്റ്‌ റജി സഖറിയ, കെ ആർ അജയ്‌, കെ ജെ അനിൽകുമാർ, സുനിൽ തോമസ്‌, എം വി പ്രസാദ്‌, പി എം രാജു, പി ഐ ബോസ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home