Deshabhimani

മെഡിക്കൽ കോളേജിലെ മികച്ച രക്തദാതാവായി ഡിവൈഎഫ്ഐ

പോരാട്ടങ്ങൾക്കിടയിലെ 
കാരുണ്യസ്‌പർശം ​

dyfi
വെബ് ഡെസ്ക്

Published on Oct 06, 2026, 02:57 AM | 1 min read

കളമശേരി


ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തോടനുബന്ധിച്ച്, എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ രക്തം ദാനംചെയ്യുന്ന മികച്ച സംഘടനയായി ഡിവൈഎഫ്ഐ. സമരപോരാട്ടങ്ങൾക്കിടയിലും തുടർച്ചയായാണ്‌ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഈ അംഗീകാരത്തിന് അർഹമായത്.


മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം സംഘടിപ്പിച്ച ചടങ്ങ് പ്രിൻസിപ്പൽ ഡോ. ബിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർഎംഒ ഡോ. ജോസ് ജോൺ അധ്യക്ഷനായി. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. നിത്യ മോഹൻ, വൈസ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ, ഡോ. പോൾ ജോസ്, ഡോ. ഗ്രീഷ്മ തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home