Deshabhimani

അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവല്‍ 
സമാപിച്ചു

Calligraphy Festival

ദർബാർ ഹാളിൽ നടക്കുന്ന കലിഗ്രഫി പ്രദര്‍ശനം

വെബ് ഡെസ്ക്

Published on Oct 06, 2026, 02:44 AM | 1 min read

കൊച്ചി


മലയാളം കലിഗ്രാഫര്‍ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കചടതപ ഫൗണ്ടേഷനും കേരള ലളിതകലാ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച നാലാം അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവല്‍ സമാപിച്ചു. നാലു ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമായി 27 വിഖ്യാത കലിഗ്രഫി കലാകാരന്മാര്‍ പങ്കെടുത്തു.


മേളയുടെ ഭാഗമായി എറണാകുളം ദർബാർഹാൾ ഗ്യാലറിയിൽ ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. മലയാളം, ദേവനാഗരി, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, ഹീബ്രൂ, ഇറാനി, കൊറിയൻ തുടങ്ങി വിവിധ ഭാഷകളിലുള്ള 150 കലിഗ്രഫി രചനകള്‍ പ്രദർശിപ്പിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി ശില്‍പ്പശാലകൾ, പ്രഭാഷണങ്ങൾ, തത്സമയ ഡെമോകൾ, സംഗീതസായാഹ്നം എന്നിവ അരങ്ങേറി. വിവിധ ലിപികൾ ആലേഖനംചെയ്ത വസ്ത്രങ്ങൾ ധരിച്ച്

സ്ത്രീ-–പുരുഷ മോഡലുകൾ അരങ്ങിലെത്തിയ കലി ഫാഷൻഷോയും പെൻഷോയും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home