Deshabhimani

മെഡി. കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ വൈകുന്നു

ഓക്‌സിജൻപോലുമില്ല

a
avatar
സ്വന്തം ലേഖകൻ

Published on Oct 06, 2026, 02:00 AM | 1 min read

കോഴിക്കോട്

മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് സമയത്തിന് ചികിത്സ ലഭിക്കുന്നില്ലന്ന് പരാതി. ഗുരുതരാവസ്ഥയിലും അപകടത്തിൽപെട്ടും അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾ ആദ്യം എത്തുന്ന ട്രയാജനിൽ തന്നെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇവിടെ സാധാരണ ഹ‍ൗസ്‌സർജൻസി ഡോക്ടർമാരാണ് ഉണ്ടാകാറ്. പരിചയസമ്പന്നനായ പിജി ഡോക്ടർ പോലും ഇല്ലാത്തതിനാൽ രോഗിയുടെ ഗുരുതരാവസ്ഥ നിർണയിക്കുന്നതിൽ അപാകം സംഭവിക്കുന്നുണ്ട്. ഇത്‌ ചികിത്സ വൈകാനിടയാക്കുന്നു. സർജറി കേസുകൾ ആണെങ്കിൽ വളരെ പെട്ടെന്ന്‌ റെഡ് ഏരിയയിലേക്കും മെഡിസിൻ കേസുകൾ ആണെങ്കിൽ യെല്ലോ ഏരിയയിലേക്കും മാറ്റേണ്ട രോഗികൾ അവിടെയെത്താൻ കാലതാമസം വരുന്നു.

കൂടാതെ ഡോക്ടർമാരല്ലാത്ത രണ്ടുപേർ ഇവിടെ നിന്ന് രോഗിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എഴുതിയെടുക്കാൻ ഏറെ സമയം ചിലവഴിക്കുന്നുണ്ട്. ഓക്സിജൻ നൽകേണ്ട രോഗികളാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട ഒരു സ്റ്റാഫ് ഈ രോഗിയെ മറ്റ്‌ ടെസ്‌റ്റുകൾക്ക്‌ കൊണ്ടുപോകുമ്പോൾ കൂടെ വേണം. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാലും തിരക്കുള്ളതിനാലും ഇവിടെയും സമയം വൈകുന്നു . ഈ സാഹചര്യത്തിൽ പല രോഗികളെയും സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന അവസ്ഥ സർവ്വസാധാരണമായി. അത്യാഹിത വിഭാഗത്തിൽ സർജറിക്കും മെഡിസിനും ഓർത്തോയ്‌ക്കുമെല്ലാം ഓരോ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ മാരുണ്ട്. ഇവരുടെയും മറ്റു ഡോക്ടേഴ്സിന്റെയും പേരുകൾ ഫോൺ നമ്പറുകൾ സഹിതം ബോർഡുകളിൽ പ്രദർശിപ്പിക്കാറുണ്ടായിരുന്നു . ഇപ്പോൾ ആ സംവിധാനം നിലച്ചു. അതിനാൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ആരാണെന്ന്‌ സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.https://admin-prd.deshabhimani.com/







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home