Deshabhimani

വോളിബോൾ ഇൻഡോർ സ്റ്റേഡിയം തുറന്നു

Indoor Volleyball Stadium

എസ്എൻവി സംസ്കൃത സ്കൂളിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്‌ നിർമിച്ച ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 02:00 AM | 1 min read

പറവൂർ


എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിൽ മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷന്റെയും മുത്തൂറ്റ് വോളിബോൾ അക്കാദമിയുടെയും നേതൃത്വത്തിൽ നിർമിച്ച പുതിയ ഇൻഡോർ വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ഏത് കാലാവസ്ഥയിലും കുട്ടികൾക്ക് പരിശീലനം നടത്താൻ സാധിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.


സംസ്ഥാന സ്കൂൾ ഗെയിംസ് വോളിബോൾ വിജയികൾക്ക് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്‌ നൽകുന്ന ട്രോഫികളുടെ പ്രകാശിപ്പിക്കൽ മുഖ്യമന്ത്രി നിർവഹിച്ചു. സ്കൂൾ മാനേജർ സി എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. കായികരംഗത്ത് സമഗ്രസംഭാവന നൽകുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്‌ ഡയറക്ടർമാരായ തോമസ് മുത്തൂറ്റ്, സൂസന്ന മുത്തൂറ്റ്, മുത്തൂറ്റ് വോളിബോൾ അക്കാദമി ടെക്നിക്കൽ ഡയറക്ടർ ബിജോയ്‌ ബാബു എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.


ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമംഗങ്ങൾ ആയിരുന്ന രാഹുൽനായർ, ആദി കൃഷ്‌ണ, പരിശീലകരായ സി രാജൻ, സജീവ് പി വാസു, ഇൻഡോർ സ്റ്റേഡിയം നിർമാണം വേഗത്തിൽ പൂർത്തിയാക്കിയ കോൺട്രാക്ടർമാർ എന്നിവരെയും ആദരിച്ചു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് മുത്തൂറ്റ്, നഗരസഭ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ്, ബിജോയ് ബാബു, പി എസ് ജയരാജ്, എം പി ബിനു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home