Deshabhimani

print edition സ്‌കൂൾ ഗെയിംസ്‌ അപകടം; അധ്യാപകരെ ബലിയാടാക്കാൻ 
സർക്കാരും ഡിഡിഇയും

Kerala School Sports Meet .jpg
വെബ് ഡെസ്ക്

Published on Oct 06, 2026, 01:21 AM | 1 min read

തൃശൂർ: സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഭാഗമായി തൃശൂരിൽ നീന്തൽ മത്സരത്തിനിടെയുണ്ടായ അപകടമടക്കമുള്ള വീഴ്‌ചകളുടെ ഉത്തരവാദിത്വം അധ്യാപകരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ സർക്കാർ നീക്കം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന മേളയിലെ വീഴ്‌ചകളുടെ മുഴുവൻ ഉത്തരവാദിത്വവും ജില്ലയിലെ കായിക ചുമതലയുള്ള കോ– ഓർഡിനേറ്റർ, സെക്രട്ടറി എന്നിവരുടെ മേൽ കെട്ടിവയ്‌ക്കുന്ന റിപ്പോർട്ട്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക്‌ നൽകി.


ഇരുവർക്കും മത്സരം നടത്താനുള്ള ഗ്ര‍ൗണ്ടും ഉപകരണങ്ങളും ഒരുക്കാനുള്ള ചുമതലമാത്രം നൽകിയാണ്‌ ഡിഡിഇ ഉത്തരവിറക്കിയിരുന്നത്‌. അപകടത്തിനുകാരണമായ പന്തൽ നിർമാണം ഏൽപ്പിച്ചിട്ടില്ല എന്നിരിക്കെയാണ്‌ അപകടത്തിന്റെ ഉത്തരവാദിത്വം ഇവർക്കുമാത്രമാണെന്ന്‌ വരുത്തിത്തീർക്കുന്നത്‌.


സംസ്ഥാന സർക്കാരിനും ജില്ലയുടെ ചുമതലയുള്ള കായിക മന്ത്രി ഒ ജെ ജനീഷ്‌ ഉൾപ്പെടെയുള്ളവർക്കും സംഭവിച്ച വീഴ്‌ച അധ്യാപകരുടെ മേൽ കെട്ടിവയ്‌ക്കാനുള്ള സർക്കാർ– ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായാണിത്‌. മത്സരങ്ങൾ നടത്തുന്നതിന്‌ മുന്പ്‌ വേദികളുടെ സുരക്ഷാപരിശോധന ജില്ലയുടെ ചുമതലയുള്ള ഡിഡിഇ നേരിട്ട്‌ സന്ദർശിച്ച്‌ ഉറപ്പാക്കേണ്ടതാണ്‌.


മത്സരങ്ങളുടെ മുന്നൊരുക്കങ്ങളെ സംബന്ധിച്ച്‌ കൃത്യമായ മാർഗനിർദേശങ്ങളുണ്ട്‌. താൽക്കാലിക നിർമിതികളുടെ സുരക്ഷാ സർട്ടിഫിക്കറ്റ്‌ വാങ്ങണം. ഇതിനുശേഷം സുരക്ഷാ ഓഡിറ്റ്‌ നടത്തണം. ഇതെല്ലാം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും ഡിഡിഇയ്‌ക്കാണ്‌. എന്നാൽ ഇതൊന്നുമുണ്ടായില്ല.


സംസ്ഥാന മേളയായതിനാൽ സുരക്ഷാ മുൻകരുതലടക്കമുള്ള നടപടി പൂർത്തിയാക്കിയെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും ഉറപ്പാക്കേണ്ടതുണ്ട്‌. ഇ‍ൗ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥർക്ക്‌ വീഴ്‌ച സംഭവിച്ചു. എന്നാൽ ഗെയിംസ്‌ നടത്താൻ കഷ്ടപ്പെട്ട അധ്യാപകരെ ബലിയാടാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഡിഡിഇയ്‌ക്ക്‌ വീഴ്‌ച സംഭവിച്ച വിഷയത്തിൽ അവർതന്നെ റിപ്പോർട്ട്‌ തയ്യാറാക്കിയതും വിചിത്ര നടപടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home