Deshabhimani

ഗോത്ര ജനതയ്ക്കൊ​പ്പം 3 നാൾ

ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾ

ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Oct 06, 2026, 01:18 AM | 1 min read

തിരുവനന്തപുരം

ഗോത്രസമൂഹത്തിന്റെ ജീവിതസാഹചര്യങ്ങളും ആവശ്യങ്ങളും നേരിട്ട് പഠിക്കാൻ പാലക്കാട് നെല്ലിയാമ്പതിയിലെ പുലയൻപാറ സന്ദർശിച്ച്‌ വിഴിഞ്ഞം ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾ. സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്‌ സംഘടനയുമായി സഹകരിച്ച്‌ സംഘടിപ്പിച്ച ത്രിദിന ക്യാമ്പിൽ ഗോത്ര വിഭാഗത്തിന്റെ ജീവിതരീതികൾ വിദ്യാർഥികൾ കണ്ട്‌ മനസ്സിലാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച്‌ പ്രദേശത്തെ പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിച്ച്‌ നീക്കാനും വിദ്യാർഥികൾ മുന്നിട്ടിറങ്ങി. 35 ഗോത്ര കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റും വിതരണം ചെയ്തു. തുടർന്ന് ചന്ദ്രമലൈ എസ്റ്റേറ്റ് സന്ദർശിച്ച വിദ്യാർഥികൾ പ്രദേശവാസികളുമായി സംവദിച്ച്‌ അവരുടെ ജീവിതസാഹചര്യങ്ങൾ, പ്രശ്നങ്ങൾ, ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കാൻ സർവേയും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home