ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി ഗതാഗതംമുടങ്ങി

ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിയപ്പോൾ

സ്വന്തം ലേഖകൻ
Published on Oct 06, 2026, 01:54 AM | 1 min read
താമരശേരി
താമരശേരി ചുരം ഒന്പതാം വളവിൽ വാഹനങ്ങൾ കുടുങ്ങി ഗതാഗതം മുടങ്ങി. തിങ്കൾ പുലർച്ചെ ആറോടെയാണ് ടാങ്കർ ലോറി തകരാറിലായത്. തുടർന്ന് കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും വളവ് വളയ്ക്കുന്നതിനിടയിൽ കുടുങ്ങി.
രാത്രി 9 മുതൽ രാവിലെ 6 വരെ മാത്രമേ മൾട്ടി ആക്സിൽ വലിയ വാഹനങ്ങൾക്ക് ചുരത്തിൽ പ്രവേശനമുള്ളൂ എന്നിരിക്കെ, ഈ സമയപരിധി ലംഘിച്ചെത്തുന്ന വാഹനങ്ങളാണ് പ്രധാനമായും കുരുക്കിലായത്. ടാങ്കർ പൂർണമായി മാറ്റുന്നത് വരെ വലിയ വാഹനങ്ങൾ പകൽ സമയത്ത് ചുരം കയറാൻ ഏറെ പ്രയാസപ്പെട്ടു. വൈകുന്നേരം നാല് മണിയോടെയാണ് ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റി ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്.








0 comments