കാലടിപ്പട്ടണം അപകടക്കുരുക്കിൽ
ബസ്‌സ്‌റ്റാൻഡ് പ്രവർത്തനം എംസി റോഡിൽ

കാലടി പഞ്ചായത്ത് ബസ് സ്റ്റാൻഡ് അടച്ചുപൂട്ടിയതുമൂലം സ്വകാര്യ ബസ് എംസി റോഡിൽ നിർത്തി ആളെ കയറ്റുന്നു
കാലടി
പഞ്ചായത്ത് ബസ്‌സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് പ്രവർത്തനം നടക്കുന്നുവെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് ബസ്‌സ്റ്റാൻഡ് അടച്ചുപൂട്ടിയിട്ട് ഒരു വർഷം. ഷോപ്പിങ് കോംപ്ലക്സ് നിർമാണം തുടങ്ങി ഏതാനും മാസത്തിനുള്ളിൽത്തന്നെ പ്രവൃത്തി അവസാനിച്ചു. അന്നുമുതൽ സ്വകാര്യ ബസുകൾ ആളെ കയറ്റുന്നതും ഇറക്കുന്നതും എംസി റോഡിൽ ശങ്കരസ്തൂപത്തിന് മുന്നിലാണ്.
കരാറുകാരന് പൈസ കൊടുക്കാത്തതിനാലാണ് പ്രവർത്തനങ്ങൾ പാതിവഴിയിൽനിന്നത്. പട്ടണത്തിൽ ഗതാഗതക്കുരുക്ക് തുടർക്കഥയായതോടെ അപകടങ്ങളും പെരുകി. കഴിഞ്ഞദിവസം തൃശൂർസ്വദേശിയായ യുവാവ് ബൈക്കിൽ തട്ടി ബസിനടിയിൽപ്പെട്ട് മരിച്ചു. കാലടിയിൽനിന്ന് പെരുമ്പാവൂർ, ആലുവ, മലയാറ്റൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകൾ സ്തൂപത്തിനുമുന്നിലും അങ്കമാലിയിലേക്ക് പോകുന്ന ബസുകൾ സ്തൂപത്തിന്റെ എതിർവശത്തും ബസ് നിർത്തി ആളെ കയറ്റി ഇറക്കുന്നതാണ് അപകടങ്ങൾ വരുത്തിവയ്‌ക്കുന്നത്.
ബസ്‌സ്റ്റാൻഡ് തുറന്നുകൊടുക്കാൻ യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്ത് സമിതി തയ്യാറായിട്ടില്ല. 150 സ്വകാര്യ ബസുകളാണ് റോഡരികിൽ ബസ് നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ ബസുടമകൾ കലക്ടർക്ക് നൽകിയ പരാതിയിലാണ് സ്‌റ്റാൻഡ് തുറക്കാൻ അനുമതി വാങ്ങിയത്.









0 comments