Deshabhimani

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്

എസ്എഫ്ഐക്ക് അഭിമാന നേട്ടം

a

പേരാമ്പ്രയിൽ എസ്എഫ്ഐ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Oct 06, 2026, 02:18 AM | 1 min read

പേരാമ്പ്ര

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണവും സൂഷ്മപരിശോധനയും പൂർത്തിയായപ്പോൾ പേരാമ്പ്രയിലെ രണ്ട് ക്യാമ്പസുകളിൽ എസ്‌എഫ്‌ഐക്ക് തിളക്കമാർന്ന നേട്ടം. ചാലിക്കരയിലെ കലിക്കറ്റ് യൂണിവേഴ്സിറ്റി പേരാമ്പ്ര റീജ്യണൽ സെന്ററിൽ മുഴുവൻ സീറ്റുകളിലും പേരാമ്പ്ര സികെജി ഗവ. കോളേജിൽ 20 സീറ്റുകളിൽ ഒമ്പത് സീറ്റുകളിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

യൂണിവേഴ്‌സിറ്റി റീജ്യണൽ സെന്ററിൽ 14ൽ 14 സീറ്റും എസ്എഫ്ഐ നേടി. എസ് അശ്വന്ത്ശ്രീ (ചെയർമാൻ), അഭിനന്ദന (വൈസ് ചെയർപേഴ്‌സൺ), എൻ ജി കൃഷ്ണദേവ് (ജനറൽ സെക്രട്ടറി), ഖദീജത്തുൽ കുബ്ര (ജോയിന്റ്‌ സെക്രട്ടറി), ലിയ ഷംസുദ്ദീൻ (ഫൈൻ

ആർട്‌സ് സെക്രട്ടറി), ശിവനന്ദ (മാഗസിൻ എഡിറ്റർ), അലോക് (ജനറൽ ക്യാപ്റ്റൻ), പി ബി ബാസില (യുയുസി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പേരാമ്പ്ര സികെജി ഗവ. കോളേജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി, മാഗസിൻ എഡിറ്റർ, ഫൈൻ ആർട്സ് സെക്രട്ടറി തുടങ്ങി പ്രധാന സ്ഥാനങ്ങൾ ഉൾപ്പെടെ ഒമ്പത് സീറ്റുകളിലേക്കാണ്‌ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

അഭയ് സത്യൻ (ചെയർമാൻ), ഷിവോൺ ആൻ വിൽഫ്രഡ് (ജനറൽ സെക്രട്ടറി), ടി കെ ദേവനന്ദ (ഫൈൻ ആർട്സ് സെക്രട്ടറി), എൻ ദേവശ്രീ (മാഗസിൻ എഡിറ്റർ) എന്നിവരും ഫിസിക്സ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, സ്റ്റാറ്റിറ്റിക്സ് അസോസിയേഷനുകളും ഒന്നാംവർഷ ഡിഗ്രി പ്രതിനിധിയുമാണ്

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞവർഷം നഷ്ടമായ ചെയർമാൻ സ്ഥാനം ഇത്തവണ എസ്എഫ്ഐ തിരിച്ചുപിടിച്ചു.

വിജയികളെ ആനയിച്ച് പേരാമ്പ്രയിൽ പ്രകടനം നടത്തി. തെഞ്ഞെടുപ്പ് ഫലം വിദ്യാർഥി യൂണിയൻ പ്രവർത്തനങ്ങൾക്ക്‌ വിദ്യാർഥികൾ നൽകുന്ന പിന്തുണയാണ് പ്രതിഫലിക്കുന്നതെന്ന് എസ്‌എഫ്‌ഐ പേരാമ്പ്ര ഏരിയാ കമ്മിറ്റി പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home